കരിമീൻ പൊള്ളിച്ചത് വീട്ടിൽ തയ്യാറാക്കാം
Oct 21, 2026, 21:25 IST
ചേരുവകൾ:
- കരിമീൻ – 2 എണ്ണം
- സവാള – 2 എണ്ണം
- തക്കാളി – 1 എണ്ണം
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
- മുളകുപൊടി – 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
- കുരുമുളകുപൊടി – ½ ടീസ്പൂൺ
- വാഴയില, കറിവേപ്പില, ഉപ്പ്, എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
കരിമീൻ വൃത്തിയാക്കി മസാല പുരട്ടി അൽപ്പസമയം മാറ്റിവയ്ക്കുക. പാനിൽ സവാള, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, തക്കാളി, മുളകുപൊടി എന്നിവ ചേർത്ത് മസാല തയ്യാറാക്കുക. വാഴയിലയിൽ മസാലയുടെ ഒരു ഭാഗം വിരിച്ച് കരിമീൻ വെക്കുക. ബാക്കി മസാല മീനിനു മുകളിൽ പുരട്ടി ഇല പൊതിയുക. തവയിൽ കുറഞ്ഞ തീയിൽ ഇരുവശവും വേവിച്ചെടുക്കുക.