കുട്ടിക്കാലത്തെ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകും ഈ രുചിക്കൂട്ട്
ചേർക്കേണ്ട ഇനങ്ങൾ
കപ്പലണ്ടി - 3 കപ്പ്
ശർക്കര കാൽ - കിലോ
നെയ്യ് - 3 ടീസ്പൂൺ
ചേർക്കേണ്ട ഇനങ്ങൾ
കപ്പലണ്ടി - 3 കപ്പ്
ശർക്കര കാൽ - കിലോ
നെയ്യ് - 3 ടീസ്പൂൺ
ഉണക്കിയ തേങ്ങ - ഒരു ടേബിൾ സ്പൂൺ
ഏലയ്ക്കായ് - പാകത്തിന്
വെള്ളം - അര കപ്പ്
കപ്പലണ്ടി ഉണ്ട പാകം ചെയ്യേണ്ട വിധം
തേങ്ങ നെയ്യിൽ വറുത്തെടുക്കുക്കുക. ശർക്കര പാത്രത്തിലിട്ട് അൽപം വെള്ളമൊഴിച്ച് അടുപ്പത്തുവച്ച് ഉരുക്കി മറ്റൊരു പാത്രത്തിൽ അരിച്ച് ഒഴിക്കുക. ഈ പാനി അടുപ്പത്ത് വച്ച് കുറുക്കണം. ശരിക്കും പാനിയായി കഴിയുമ്പോൾ അൽപം എടുത്ത് പച്ചവെള്ളത്തിൽ ഒഴിച്ചാൽ ഉരുണ്ടുവരും. പാനി ശരിയായി പാകപ്പെടുന്ന സമയത്ത് തന്നിരിക്കുന്ന അളവിൽ നെയ്യൊഴിച്ച് അടുപ്പിൽ നിന്നും വാങ്ങി വറുത്ത തേങ്ങയും പൊടിച്ച ഏലയ്ക്കായും ചേർത്ത് ഇളക്കി ഉടൻ തന്നെ കടലയിട്ട് ഇളക്കുക. ചൂടാറുന്നതിന് മുമ്പ് കൈയ്യിൽ മയം പുരട്ടി ഉരുളയാക്കി എടുക്കണം. കുറേശ്ശെ വാരിയെടുത്ത് ബലം പ്രയോഗിക്കാതെ സാവധാനത്തിൽ ഉരുള പിടിക്കണം. ഉരുട്ടി കഴിഞ്ഞാലുടനെ ഉരുളകൾ വായു കടക്കാത്ത ടിന്നിലിട്ട് അടച്ചു വച്ച് ഉപയോഗിക്കാം.