കപ്പ പ്രേമികൾ തീർച്ചയായും പരീക്ഷിക്കണം; കിടിലൻ കപ്പ ബിരിയാണി
ആവിശ്യമായ ചേരുവകൾ
ബീഫ് -600g
കപ്പ -600g
സബോള -2
വെളുത്തുള്ളി -12 അല്ലി
ഇഞ്ചി -ഒരു വലിയ കഷ്ണം
ആവിശ്യമായ ചേരുവകൾ
ബീഫ് -600g
കപ്പ -600g
സബോള -2
വെളുത്തുള്ളി -12 അല്ലി
ഇഞ്ചി -ഒരു വലിയ കഷ്ണം
പച്ചമുളക് -3
മുളകുപൊടി -1/2tsp
മഞ്ഞൾപൊടി -1/2tsp
മല്ലിപൊടി -1tbs
ഗരംമസാല -1tsp
കുരുമുളകുപൊടി -3/4tsp
നാരങ്ങാനീര് -1.5tbs
മുട്ട -1
വേപ്പില
മല്ലിയില
ഉപ്പ്
വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
കപ്പ ബിരിയാണി ഉണ്ടാകുന്നതിനായി കപ്പ കുറച്ചധികം വെള്ളം ഒഴിച്ച് അല്പം ഉപ്പും ഇട്ടു നന്നായി വേവിച്ചു വെള്ളം ഊറ്റി കളഞ്ഞെടുക്കുക
ഇതിലേക്കുള്ള മസാല തയ്യാറാക്കുന്നതിനായി ഒരു പാത്രത്തിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക വെളിച്ചെണ്ണ ചൂടായാൽ അതിലേക്ക് 2 സബോള അരിഞ്ഞതും ആവിശ്യത്തിന് ഉപ്പും ഇട്ടു സബോള നന്നായി വയറ്റികൊടുക്കുക ഇനി അതിലേക് കുറച്ചു വേപ്പിലയും പച്ചമുളക് അരിഞ്ഞതും ഇട്ടു നന്നായി വയറ്റിയശേഷം അതിലേക്കു ചതച്ചെടുത്ത ഇഞ്ചി വെളുത്തുള്ളിയും ഇട്ടു അതിൻ്റെ പച്ചമണം മാറുന്നതുവരെ നന്നായി വയറ്റികൊടുക്കുക, പിന്നെ അതിലേക്ക് മുളകുപൊടിയും മല്ലിപൊടിയും 1/4tsp മഞ്ഞൾ പൊടിയും 1/4tsp കുരുമുളകുപൊടിയും ഇട്ടു നന്നായി വയറ്റിയശേഷം അതിലേക്ക് 1/4tsp മഞ്ഞൾപൊടിയും ,1/2tsp കുരുമുളകുപൊടിയും ആവിശ്യത്തിന് ഉപ്പും ഇട്ടു വേവിച്ചെടുത്ത ബീഫ് ഇട്ടുകൊടുക്കുക ,ബീഫ് നന്നായി തിളച്ചു അത് മസാലയിൽ നന്നായൊന്നു മിക്സ് ആയാൽ അതിലേക്ക് കുറച്ചു വേപ്പിലയും ഒരു ടീസ്പൂൺ ഗരംമസാല പൊടിയും നാരങ്ങനീരും ആവിശ്യത്തിന് ഉപ്പും ഇട്ട് നന്നായി മിക്സ് ചെയ്തശേഷം വേവിച്ചുവെച്ച കപ്പ മസാലയിലേക്കിട്ട് നന്നയൊന്ന് മിക്സ് ചെയ്ത് ഉടച്ചു കൊടുക്കുക ഇതു നന്നായൊന്ന് മിക്സ് ആയാൽ അതിലേക് ഒരു മുട്ട ഉടച്ചതും കുറച്ചു മല്ലിയിലയും ഇട്ട് നന്നായി മിക്സ് ചെയ്ത് കുറച്ചു സമയം അടച്ചു വെക്കുക
ഇനി ഇതു സെർവ് ചെയ്യുന്നതിന് മുൻപായി അതിലേക്ക് അല്പം സബോള അരിഞ്ഞതും മല്ലിയിലയും ഇട്ടു സെർവ് ചെയ്യാം.