കണ്ണൂർ വെള്ള പോള; എണ്ണയില്ലാതെ ഇങ്ങനെ വേവിച്ചെടുക്കാം

  പച്ചരി- 1 കപ്പ്
    ഉഴുന്ന്- 1 ടേബിൾസ്പൂൺ
    ചോറ്- ¾ കപ്പ്
    പഞ്ചസാര- 3 ടേബിൾസ്പൂൺ
    ഉപ്പ്- ½ ടീസ്പൂൺ
 

ചേരുവകൾ

    പച്ചരി- 1 കപ്പ്
    ഉഴുന്ന്- 1 ടേബിൾസ്പൂൺ
    ചോറ്- ¾ കപ്പ്
    പഞ്ചസാര- 3 ടേബിൾസ്പൂൺ
    ഉപ്പ്- ½ ടീസ്പൂൺ
    യീസ്റ്റ്- 1 ടീസ്പൂൺ
    വെള്ളം- ¼ മുതൽ ½ കപ്പ് വരെ

ബനാന സോസ് 

    ഏത്തപ്പഴം- 2 എണ്ണം
    ഉപ്പ്- ¼ ടീസ്പൂൺ
    പഞ്ചസാര- 2 ടേബിൾസ്പൂൺ
    തേങ്ങാപ്പാൽ/ പശുവിൻ പാൽ- 1 കപ്പ്


തയ്യാറാക്കുന്ന വിധം

    പച്ചരിയും ഉഴുന്നും നന്നായി കഴുകി തലേദിവസം രാത്രി വെള്ളത്തിൽ കുതിർത്ത് വെക്കാം.
    അടുത്ത ദിവസം, കുതിർത്ത പച്ചരി, ഉഴുന്ന്, വെന്ത ചോറ്, പഞ്ചസാര, ഉപ്പ്, യീസ്റ്റ് എന്നിവ മിക്സിയുടെ ജാറിലേക്ക് മാറ്റാം.
    കുറച്ച് വെള്ളം ഒഴിച്ച് ഇഡ്ഡലിയേക്കാൾ അല്പം കട്ടിയുള്ള പാകത്തിൽ നന്നായി അരച്ചെടുക്കാം.
    ഈ മാവ് മൂടിവെച്ച് 3-4 മണിക്കൂർ പുളിക്കാൻ അനുവദിക്കാം. കാലാവസ്ഥയ്ക്ക് അനുസരിച്ച് സമയം വ്യത്യാസപ്പെടാം. മാവ് നന്നായി ഉയർന്നു വരും.
    ഇഡ്ഡലി തട്ടിൽ എണ്ണ പുരട്ടി, മാവ് ഇളക്കാതെ അതേപടി കോരി ഒഴിക്കാം.
    15 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കാം. ഇനി ബനാന സോസിനൊപ്പം ചൂടോടെ കഴിക്കാം.