കണ്ണൂരിൽ നിർമ്മാണം നടക്കുന്ന വീട്ടിൽ നിന്നും വീണു പരുക്കേറ്റ് ചികിത്സയ്ക്കിടെ മരിച്ച മധ്യവയസ്ക്കൻ്റെ സംസ്കാരം ഇന്ന് നടക്കും
നിര്‍മ്മാണം നടന്നുവരുന്ന വീട്ടില്‍ വീണു പരിക്കേറ്റ് ചികിത്സക്കിടെ മരിച്ച മധ്യവയസ്‌ക്കന്റെ സംസ്‌ക്കാരം തിങ്കളാഴ്ച്ച വൈകിട്ട് വരഡൂൽ പൊതു ശ്മശാനത്തിൽനടക്കും.മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത ശേഷം ഇന്ന് ഉച്ചയ്ക്ക് ശേഷം വീട്ടിലെത്തിക്കും.
Dec 15, 2025, 11:10 IST
തളിപ്പറമ്പ്: നിര്‍മ്മാണം നടന്നുവരുന്ന വീട്ടില്‍ വീണു പരിക്കേറ്റ് ചികിത്സക്കിടെ മരിച്ച മധ്യവയസ്‌ക്കന്റെ സംസ്‌ക്കാരം തിങ്കളാഴ്ച്ച വൈകിട്ട് വരഡൂൽ പൊതു ശ്മശാനത്തിൽനടക്കും.മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത ശേഷം ഇന്ന് ഉച്ചയ്ക്ക് ശേഷം വീട്ടിലെത്തിക്കും.
മുയ്യം ചെപ്പിനൂലിലെ കപ്പണപ്പറമ്പില്‍ വീട്ടില്‍ കെ.പി.ഹരിയാണ്(47)മരിച്ചത്.ഡിസംബര്‍ 13-ന് പുലര്‍ച്ചെ 12.30 നാണ് ഹരിയെ സ്റ്റെയര്‍കേസിന്റെ താഴെ വീണുകിടക്കുന്നതായി കണ്ടത്.ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും നില ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെക്ക് കൊണ്ടുപോകുകയും ചെയ്തു.അവിടെചികില്‍സയിലിരിക്കെ ഞായറാഴ്ച്ച രാവിലെ 11.30 നായിരുന്നു അന്ത്യം.പരേതനായ കോരന്‍-ഭാര്‍ഗ്ഗവി ദമ്പതികളുടെ മകനാണ്.സഹോദരങ്ങള്‍: ബിന്ദു (പാപ്പിനിശ്ശേരി), ബിജു.