കാങ്ഹൗ ; മസാലയുടെ അമിതഭാരമില്ലാതെ പച്ചക്കറികളുടെ തനത് രുചി

 ചേരുവകൾ: ഉരുളക്കിഴങ്ങ് 2 എണ്ണം, പടവലങ്ങ 100 ഗ്രാം, വഴുതനങ്ങ 1 എണ്ണം, ബീൻസ് ½ കപ്പ്, പച്ചമുളക് 3 എണ്ണം, മഞ്ഞൾപ്പൊടി ¼ ടീസ്പൂൺ, ഉപ്പ്, കടുകെണ്ണ 2 ടേബിൾസ്പൂൺ.
 

 ചേരുവകൾ: ഉരുളക്കിഴങ്ങ് 2 എണ്ണം, പടവലങ്ങ 100 ഗ്രാം, വഴുതനങ്ങ 1 എണ്ണം, ബീൻസ് ½ കപ്പ്, പച്ചമുളക് 3 എണ്ണം, മഞ്ഞൾപ്പൊടി ¼ ടീസ്പൂൺ, ഉപ്പ്, കടുകെണ്ണ 2 ടേബിൾസ്പൂൺ.

തയ്യാറാക്കുന്ന വിധം: എല്ലാ പച്ചക്കറികളും കഴുകി നീളത്തിൽ അരിയുക. ചട്ടിയിൽ കടുകെണ്ണ ചൂടാക്കി ആദ്യം ഉരുളക്കിഴങ്ങ് ചേർത്ത് വറുക്കുക. പിന്നീട് ബീൻസ്, വഴുതനങ്ങ, പടവലങ്ങ എന്നിവ ചേർക്കുക. പച്ചമുളക്, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് ചെറിയ തീയിൽ ഇളക്കി വേവിക്കുക. പച്ചക്കറികൾ അധികം ഉടയാതെ വെന്തുകഴിയുമ്പോൾ തീ ഓഫ് ചെയ്യാം. ചോറിനൊപ്പം സൈഡ് ഡിഷായി വിളമ്പാം.