വായിൽ വെള്ളമൂറും മസാലക്കൂട്ടിൽ ഒരു നാടൻ കല്ലുമ്മക്കായ ഫ്രൈ
ചേരുവകൾ
കല്ലുമ്മക്കായ – 500 ഗ്രാം
സവാള – 1 എണ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
മുളകുപൊടി – 1½ ടീസ്പൂൺ
ചേരുവകൾ
കല്ലുമ്മക്കായ – 500 ഗ്രാം
സവാള – 1 എണ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
മുളകുപൊടി – 1½ ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
കുരുമുളകുപൊടി – ½ ടീസ്പൂൺ
ഗരം മസാല – ½ ടീസ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കല്ലുമ്മക്കായ നന്നായി കഴുകി വൃത്തിയാക്കി, അല്പം മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വേവിക്കുക. ഇറച്ചി വേർതിരിച്ചെടുക്കുക.
ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി സവാള, കറിവേപ്പില, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ വഴറ്റുക.
മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഗരം മസാല എന്നിവ ചേർത്ത് ചെറിയ തീയിൽ വഴറ്റുക.
കല്ലുമ്മക്കായ ചേർത്ത് നന്നായി ഇളക്കി 8–10 മിനിറ്റ് വറുത്തെടുക്കുക.
അവസാനം കുറച്ച് കറിവേപ്പിലയും കുരുമുളകുപൊടിയും ചേർത്താൽ നല്ല നാടൻ കല്ലുമ്മക്കായ ഫ്രൈ റെഡി!