കുട്ടികൾക്ക് കൊടുക്കാം ചൂടോടെ ഒരു ഹെൽത്തി പ്രാതൽ
ചേരുവകൾ
•കവടപുല്ല് പൊടി - ഒരു കപ്പ്
•റവ - 1/2 കപ്പ്
•ഉരുളക്കിഴങ് ഗ്രേറ്റ് ചെയ്തത് - 1 കപ്പ്
•പച്ചമുളക് അരിഞ്ഞത് - ഒരു ടീസ്പൂൺ
•ഇഞ്ചി അരിഞ്ഞത് - ഒരു ടീസ്പൂൺ
•മല്ലിയില അരിഞ്ഞത് - 1/4 കപ്പ്
•മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ
•ജീരകം - 1/2 ടീസ്പൂൺ
•ഉപ്പ് - 1 ടീസ്പൂൺ
•വെള്ളം - 3 കപ്പ്
തയാറാക്കുന്ന വിധം
•കവടപുല്ല് പൊടിയിൽ 3 കപ്പ് വെള്ളം ഒഴിച്ച് കട്ടയില്ലാതെ കലക്കി എടുക്കുക. ശേഷം നമ്മൾ അരിഞ്ഞുവെച്ച എല്ലാ വെജിറ്റബിൾസും ഇതിലേക്കിട്ടുകൊടുക്കാം, കൂടെ തന്നെ
മഞ്ഞൾപൊടിയും, ഉപ്പും, ജീരകവും കൂടി ഇട്ടുകൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ലൂസായ പാകത്തിൽ വേണം യോജിപ്പിച്ചെടുക്കാൻ.
•ചൂടായ ഒരു പാനിൽ ഒരു ടീസ്പൂൺ എണ്ണ ഒഴിച്ച് കൊടുത്തതിനുശേഷം ഇത് ഓരോ തവി കുറേശ്ശെ ഒഴിച്ച് തിരിച്ചും മറിച്ചും ഇട്ട് ചുട്ടെടുക്കാം. പോഷകസമൃദ്ധമായ കവടപുല്ല് ദോശ റെഡി.
..............................