ചിക്കന്റെ മൃദുത്വവും മസാലക്കൂട്ടിന്റെ എരിവും ഒത്തുചേരുന്ന കിടിലൻ കബാലി ചിക്കൻ

ആവശ്യമായ ചേരുവകൾ:
ചിക്കൻ മാരിനേറ്റ് ചെയ്യാൻ:
ചിക്കൻ – 1 കിലോഗ്രാം
മുളകുപൊടി – 1 ടീസ്പൂൺ
ഉപ്പ് – 1 ടീസ്പൂൺ

 

ആവശ്യമായ ചേരുവകൾ:
ചിക്കൻ മാരിനേറ്റ് ചെയ്യാൻ:
ചിക്കൻ – 1 കിലോഗ്രാം
മുളകുപൊടി – 1 ടീസ്പൂൺ
ഉപ്പ് – 1 ടീസ്പൂൺ
ജീരകപ്പൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
ഗരം മസാല – 1 ടീസ്പൂൺ
ഇഞ്ചി പേസ്റ്റ് – 1 ടീസ്പൂൺ
വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
മുട്ടയുടെ വെള്ള – 2 എണ്ണം
കോൺഫ്ലോർ – 2 ടീസ്പൂൺ
അരിപ്പൊടി – 1 ടീസ്പൂൺ
ചതച്ച ഉണക്കമുളക് (Crushed Chilli) – ½ ടീസ്പൂൺ
കറിവേപ്പില, എണ്ണ (വറുക്കാൻ) – ആവശ്യത്തിന്
മസാല കൂട്ടാൻ:
ഇഞ്ചി – 1 ടീസ്പൂൺ (പൊടിയായി അരിഞ്ഞത്)
വെളുത്തുള്ളി – 10 അല്ലി (അരിഞ്ഞത്)
തക്കാളി – 1 എണ്ണം (ചെറുതായി അരിഞ്ഞത്)
സവാള – 2 എണ്ണം (ചെറുതായി അരിഞ്ഞത്)
ഉണക്കമുളക് – 5 എണ്ണം
മുളകുപൊടി – ½ ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
തക്കാളി സോസ് (Tomato Sauce) – 2 ടീസ്പൂൺ
ജീരകപ്പൊടി – 1 ടീസ്പൂൺ
ഗരം മസാല – ½ ടീസ്പൂൺ
കുരുമുളകുപൊടി – ½ ടീസ്പൂൺ
ചതച്ച ഉണക്കമുളക് (Crushed Chilli) – ½ ടീസ്പൂൺ
മല്ലിയില – 1 കപ്പ്
ഉപ്പ് – ½ ടീസ്പൂൺ
ഉണ്ടാക്കുന്ന വിധം:
ചിക്കൻ മാരിനേഷൻ: ഒരു പാത്രത്തിൽ ചിക്കൻ കഷണങ്ങൾ എടുത്തു മുളകുപൊടി, 1 ടീസ്പൂൺ ഉപ്പ്, 1 ടീസ്പൂൺ ജീരകപ്പൊടി, ½ ടീസ്പൂൺ മഞ്ഞൾപ്പൊടി, 1 ടീസ്പൂൺ ഗരം മസാല, ഇഞ്ചി പേസ്റ്റ്, വെളുത്തുള്ളി പേസ്റ്റ്, മുട്ടയുടെ വെള്ള, കോൺഫ്ലോർ, അരിപ്പൊടി, ½ ടീസ്പൂൺ ചതച്ച ഉണക്കമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ഫ്രൈ ചെയ്യൽ: ഒരു പാനിൽ 1 കപ്പ് എണ്ണ ചൂടാക്കി മാരിനേറ്റ് ചെയ്ത ചിക്കൻ കഷണങ്ങൾ ഇട്ട് നന്നായി വറുത്തു കോരുക.
മസാല തയ്യാറാക്കാൻ: ബാക്കി എണ്ണയിൽ പൊടിയായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, തക്കാളി, സവാള, ഉണക്കമുളക് എന്നിവ ചേർത്ത് നല്ലപോലെ വഴറ്റുക.
ഉള്ളിയും തക്കാളിയും നന്നായി വഴറ്റിയ ശേഷം ½ ടീസ്പൂൺ മുളകുപൊടി, ¼ ടീസ്പൂൺ മഞ്ഞൾപ്പൊടി, തക്കാളി സോസ്, 1 ടീസ്പൂൺ ജീരകപ്പൊടി, ½ ടീസ്പൂൺ ഗരം മസാല, ½ ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് വീണ്ടും നന്നായി വഴറ്റുക.
മിക്സ് ചെയ്യൽ: മസാല മൂത്തു വരുമ്പോൾ വറുത്തുവെച്ചിരിക്കുന്ന ചിക്കൻ ഇതിലേക്ക് ചേർക്കുക.
ഒപ്പം ½ ടീസ്പൂൺ ചതച്ച ഉണക്കമുളക്, ½ ടീസ്പൂൺ കുരുമുളകുപൊടി, 1 കപ്പ് അരിഞ്ഞ മല്ലിയില എന്നിവ കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു തീ അണയ്ക്കാം.