ദീപാവലിയ്ക്ക് തയ്യാറാക്കാം ജ്യൂസിയായ മോത്തിച്ചൂർ ലഡു..
ഒരു പാത്രത്തിലേക്ക് കടലമാവ് ഇട്ട ശേഷം അതിൽ വെള്ളമൊഴിക്കുക. നേർപ്പിച്ചെടുക്കുക. ശേഷം അടുപ്പിൽ ഒരു പാൻ വച്ചു ചൂടാക്കി. അതിലേക്കു നെയ്യൊഴിക്കുക.
ആവശ്യമായവ
കടലമാവ്- 120 ഗ്രാം
വെള്ളം- പാകത്തിന്
നെയ്യ്- അര ലീറ്റർ
പഞ്ചസാര- 200 ഗ്രാം
റോസ് വാട്ടർ- അര സ്‌പൂൺ
ലിക്വിഡ് ഗ്ലൂക്കോസ്- 5 ഗ്രാം (മാർക്കറ്റിൽ ലഭിക്കും)
തണ്ണിമത്തൻ കുരു (മെലൻ സീഡ്‌സ്)- 1 സ്പൂൺ
ഏലയ്ക്ക പൊടി- ആവശ്യത്തി ന്
കേസരി- ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പാത്രത്തിലേക്ക് കടലമാവ് ഇട്ട ശേഷം അതിൽ വെള്ളമൊഴിക്കുക. നേർപ്പിച്ചെടുക്കുക. ശേഷം അടുപ്പിൽ ഒരു പാൻ വച്ചു ചൂടാക്കി. അതിലേക്കു നെയ്യൊഴിക്കുക. നന്നായി ചൂടായ ശേഷം ചെറിയ ദ്വാരങ്ങളുള്ള അരിപ്പ തവി വച്ച് അതിലൂടെ മാവ് കുറച്ചു കുറച്ചായി ഒഴിക്കുക. അരിപ്പയിലൂടെ ചെറിയ ബോൾ രൂപത്തിൽ വേണം ഇതു നന്നായി ചൂടായ നെയ്യിലേക്കു വീഴാൻ. മൂത്തുവരുന്നുവെന്നു മനസ്സിലാക്കുമ്പോൾ അതിനെ കോരിയെടുത്തു മാറ്റിവയ്ക്കുക.
മറ്റൊരു പാൻ അടുപ്പിൽ വച്ചു 200 ഗ്രാം പഞ്ചസാര ഇടുക, അതിലേക്ക് ആവശ്യത്തിനു വെള്ളം ചേർത്ത ശേഷം നിറത്തിനു വേണ്ടി ഒരു നുള്ള് കേസരി ചേർക്കാം. അര സ്‌പൂൺ റോസ് വാട്ടറും ചേർക്കാം. ലിക്വിഡ് ഗ്ലൂക്കോസ് കട്ടിയായാണ് ലഭിക്കുക. അടുപ്പിൽ വച്ചു ചൂടാക്കിയെടുത്ത സ്പൂൺ ഉപയോഗിച്ച് ഈ ലിക്വിഡ് ഗ്ലൂക്കോസ് 5 ഗ്രാമും (അര സ്പൂൺ) ഇതിലേ ക്ക് ചേർക്കാം.
നല്ലതുപോലെ മിക്സ് ചെയ്യുക. തീ കുറച്ചു വേണം ഇതെല്ലാം ചെയ്യാൻ. ശേഷം മാറ്റിവച്ചിരിക്കുന്ന ബോൾസ് ഇതിലേക്ക് ഇടുക. നല്ലതുപോലെ ഇളക്കിയെ ടുക്കുക. ഇതിലേക്കു രണ്ടു സ്പൂൺ നെയ്യ്, ഒരു സ്‌പൂൺ തേൻ എന്നിവയും ചേർക്കാം. വെള്ളം ഇല്ലാതായി കയ്യിൽ പിടിക്കാൻ പറ്റുന്ന രീതിയിലാകണം. ശേഷം തീ അണച്ച് തണുപ്പിക്കുക.
ചൂട് അൽപം മാറിക്കഴിയുമ്പോൾ അൽപം ഏലയ്ക്കയും മെലൺസീഡ്‌സും ചേർത്ത് മിക്സ് ചെയ്യുക. തുടർന്ന് ഇതു ചെറു ലഡുവിന്റെ വലുപ്പത്തിൽ തയാറാക്കിയെടുക്കാം. മോത്തിച്ചൂർ ലഡു തയ്യാർ.