ശരീരത്തിൽ ഹീമോ​ഗ്ലോബിന്റെ അളവ്  വർധിപ്പിക്കാൻ ഈ ജ്യൂസ് കഴിക്കൂ 

രണ്ട് ​ഗ്ലാസ് പാലിലേക്ക് ബീറ്റ്റൂട്ട് ചെറുതായി അരിഞ്ഞ് ചേർക്കുക. ഇതിലേക്ക് ഒരു ഏത്തപ്പഴവും അരിഞ്ഞ് ചേർക്കണം. ശേഷം, എട്ട് ഈന്തപ്പഴം, എട്ട് അണ്ടിപരിപ്പ് എന്നിവ കൂടി ചേർത്ത് നന്നായി മിക്സിയിൽ നന്നായി അരച്ചെടുക. ആ
 

ചേരുവകൾ

ബീറ്റ്റൂട്ട്

പാൽ

ഏത്തപ്പഴം

ഈന്തപ്പഴം

അണ്ടിപരിപ്പ്

തയ്യാറാക്കുന്ന വിധം

രണ്ട് ​ഗ്ലാസ് പാലിലേക്ക് ബീറ്റ്റൂട്ട് ചെറുതായി അരിഞ്ഞ് ചേർക്കുക. ഇതിലേക്ക് ഒരു ഏത്തപ്പഴവും അരിഞ്ഞ് ചേർക്കണം. ശേഷം, എട്ട് ഈന്തപ്പഴം, എട്ട് അണ്ടിപരിപ്പ് എന്നിവ കൂടി ചേർത്ത് നന്നായി മിക്സിയിൽ നന്നായി അരച്ചെടുക. ആവശ്യമെങ്കിൽ തേൻ കൂടി ചേർത്ത് സ്വാദോടെ കുടിക്കുക. ഏത്തപ്പഴം ഇല്ലാതെയും തയ്യാറാക്കാവുന്നതാണ്.