പെട്ടെന്ന് തയ്യാറാക്കാം, ആസ്വദിച്ചു കഴിക്കാം; ലഞ്ച് ബോക്സിന് ഏറ്റവും അനുയോജ്യമായ ചോയ്സ്

ആവശ്യമായ സാധനങ്ങൾ
ബാസ്മതി അരി – 1 കപ്പ്
വെള്ളം – 2 കപ്പ്
ജീരകം – 2 ടീസ്പൂൺ

 

ആവശ്യമായ സാധനങ്ങൾ
ബാസ്മതി അരി – 1 കപ്പ്
വെള്ളം – 2 കപ്പ്
ജീരകം – 2 ടീസ്പൂൺ
നെയ്യ് – 2 ടേബിൾസ്പൂൺ
കറുവപ്പട്ട – 1 ചെറിയ കഷണം
ഗ്രാമ്പൂ – 3 എണ്ണം
ഏലക്ക – 2 എണ്ണം
ബേ ലീഫ് – 1 എണ്ണം (ഐച്ഛികം)
ഉപ്പ് – ആവശ്യത്തിന്
മല്ലിയില – അലങ്കരിക്കാൻ
തയ്യാറാക്കുന്ന വിധം
ബാസ്മതി അരി കഴുകി 20–30 മിനിറ്റ് കുതിർത്ത് വയ്ക്കുക.
ഒരു പാത്രത്തിൽ നെയ്യ് ചൂടാക്കി ജീരകം ചേർത്ത് പൊട്ടിക്കുക.
കറുവപ്പട്ട, ഗ്രാമ്പൂ, ഏലക്ക, ബേ ലീഫ് എന്നിവ ചേർത്ത് വഴറ്റുക.
വെള്ളം വാർന്ന അരി ചേർത്ത് 2 മിനിറ്റ് ഇളക്കി വഴറ്റുക.
വെള്ളവും ഉപ്പും ചേർത്ത് തിളപ്പിക്കുക.
തീ കുറച്ച് മൂടിവെച്ച് അരി വെന്ത് വെള്ളം വറ്റുന്നതുവരെ വേവിക്കുക.
തീ ഓഫ് ചെയ്ത് 5 മിനിറ്റ് മൂടിവയ്ക്കുക.
ഫോർക്കുപയോഗിച്ച് അരി ഒന്ന് ഇളക്കി മല്ലിയില വിതറി സെർവ് ചെയ്യുക.