ജിലേബി തയ്യാറാക്കാം 

 

ചേരുവകൾ 

    ഉഴുന്ന് - 1 കപ്പ്
    പഞ്ചസാര -1 കപ്പ്
    നെയ്യ് -5 റ്റെബിൾ സ്പൂൻ
    മഞ ഫൂഡ് കളർ / ജിലെബി കളർ-4 തുള്ളി
    എണ്ണ - വറുക്കാൻ പാകത്തിനു
    ഏലക്കാപൊടി ,റോസ് എസ്സൻസ്സ് -കുറച്ച് (നിർബന്ധമില്ല)


ഉഴുന്ന് 3 മണികൂർ വെള്ളത്തിൽ ഇട്ട് കുതിർത്ത് അരച്ച് എടുക്കുക.

അരച്ച ഉഴുന്നിലെക്ക് ഫൂഡ് കളർ അല്ലെങ്കിൽ മഞൾപൊടി ചേർത്ത് നന്നായി മിക്സ് ചെയ്ത് വക്കുക.


പഞ്ചസാര 1/2 കപ്പ് വെള്ളം ചേർത്ത് ചൂടാക്കി പാനി ആകുക.നൂൽ പരുവം ആകണം.നെയ്യ് കൂടി പാനിയിലെക്ക് ചേർത്ത് ഇളക്കാം.1/4 റ്റീസ്പൂൺ ഏലക്കാപൊടി കൂടി ചേർക്കാം.റോസ് എസ്സൻസ്സ് ചേർക്കുന്നുണ്ടെങ്കിൽ അതും.ഇതിലെക്ക് ചേർക്കാം.

പാനിൽ വറുതെടുക്കാൻ പാകതിനു എണ്ണ ഒഴിച്ച് ചൂടാക്കുക


ഇനി പലവിധത്തിൽ ചെയ്യാം.എങ്ങനെ ആണെന്നു വച്ചാൽ ഒരു വൃത്തിയുള്ള വെളുത്ത തുണി എടുത് നടുക്ക് ചെറിയൊരു ദ്വാരം ഉണ്ടാക്കി എടുക്കാം.അല്ലെങ്കിൽ റ്റൊമാറ്റൊ കെച്ചപ്പിന്റെ കുപ്പിയില്ലെ നമ്മളു ഞെക്കുമ്പോൾ സോസ് പുറത്തെക്കു വരുന്നത് അത്തരം ഒരെണ്ണം കാലിയാക്കി വൃത്തിയാക്കി എടുക്കാം.ഇനി അടുത്ത മാർഗം ഒരു കട്ടിയുള്ള പ്ലാസ്റ്റിക് കൂട് ഞെക്കുമ്പോൾ പൊട്ടാത്തത് ആവണം,അത് വൃത്തിയാക്കി ഒരു ചെറിയ തുളയിട്ട് എടുക്കാം.ഇനി ഒന്നു കൂടി ഒരു ചിരട്ടയിലു ചെറിയൊരു തുളയുണ്ടാക്കി അതും എടുക്കാം.


ഇനി ഏതെതാണൊ എടുക്കുന്നെ അതിലു കുറെശ്ശെ മാവു നിറച്ച് ചൂടായ എണ്ണയിലെക്ക് ജിലെബിയുടെ ആകൃതിയിൽ ഒഴിച്ച് വറുത് കോരി നേരെ പഞ്ചസാര പാനിയിലെക്ക് ഇടാം.


1 മിനുറ്റ് ശെഷം പാനിയിൽ നിന്നും പുറത്ത് എടുത്ത് വക്കാം