ചക്കക്കാലമല്ലേ? ഒരു ഉഗ്രൻ ചക്കപ്പായസം ഉണ്ടാക്കിയാലോ?

പഴുത്ത ചക്ക

ശർക്കര

തേങ്ങാപ്പാൽ

നെയ്യ്

 

പഴുത്ത ചക്ക

ശർക്കര

തേങ്ങാപ്പാൽ

നെയ്യ്

തേങ്ങാക്കൊത്ത്


ചക്ക ചെറിയ കഷണങ്ങളാക്കിയതിനുശേഷം കുക്കറിൽ വേവിച്ചെടുക്കാം വേവിച്ചെടുത്ത ചക്ക മിക്സിയിൽ നന്നായി അരച്ചെടുക്കണം ഇനി ഒരു അടി കട്ടിയുള്ള പാത്രത്തിലേക്ക് ചക്കയും ശർക്കരപ്പാനിയും ഒരുമിച്ച് ചേർത്ത് ഇളക്കാം ഈ സമയം തേങ്ങാപ്പാൽ ഒഴിച്ച് കൊടുക്കാം ആദ്യം രണ്ടാം പാൽ ഒഴിക്കാം ഇത് നന്നായി കുറുകി വെന്തു വരുമ്പോൾ ഒന്നാം പാൽ ഒഴിച്ച് മിക്സ് ചെയ്യാം നന്നായി ചൂടാക്കി തീ ഓഫ് ചെയ്യുക ശേഷം നെയ്യിൽ വറുത്ത തേങ്ങാക്കൊത്ത് ചേർത്ത് മിക്സ് ചെയ്യാം.