നാലുമണി ചായയ്ക്ക് ഇതിലും മികച്ചൊരു കൂട്ട് വേറെയുണ്ടോ?

ആവശ്യമായ സാധനങ്ങൾ

ഫില്ലിംഗിന്

ചിക്കൻ (ബോൺലെസ്) – 250 ഗ്രാം (ചെറുതായി അരിഞ്ഞത്)
സവാള – 2 എണ്ണം (ചെറുതായി അരിഞ്ഞത്)
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ

 

ആവശ്യമായ സാധനങ്ങൾ

ഫില്ലിംഗിന്

ചിക്കൻ (ബോൺലെസ്) – 250 ഗ്രാം (ചെറുതായി അരിഞ്ഞത്)
സവാള – 2 എണ്ണം (ചെറുതായി അരിഞ്ഞത്)
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
പച്ചമുളക് – 2 എണ്ണം (അരിഞ്ഞത്)
മുളകുപൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
മല്ലിപ്പൊടി – 1 ടീസ്പൂൺ
ഗരം മസാല – ½ ടീസ്പൂൺ
കുരുമുളകുപൊടി – ½ ടീസ്പൂൺ
കറിവേപ്പില – കുറച്ച്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 2 ടേബിൾസ്പൂൺ

സമൂസയ്ക്കായി

സമൂസ ഷീറ്റ് – 10–12 എണ്ണം
മൈദ – 2 ടേബിൾസ്പൂൺ (പേസ്റ്റ് ഉണ്ടാക്കാൻ)
എണ്ണ – വറുക്കാൻ
തയ്യാറാക്കുന്ന വിധം
പാനിൽ എണ്ണ ചൂടാക്കി ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക.
സവാള, പച്ചമുളക്, കറിവേപ്പില ചേർത്ത് സവാള സോഫ്റ്റാകുന്നത് വരെ വഴറ്റുക.
ചിക്കൻ ചേർത്ത് മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഗരം മസാല, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർക്കുക.
ചിക്കൻ നന്നായി വെന്ത് വെള്ളം വറ്റിയാൽ ഫില്ലിംഗ് തയ്യാറാണ്.
സമൂസ ഷീറ്റിൽ ഫില്ലിംഗ് വെച്ച് ത്രികോണ ആകൃതിയിൽ മടക്കുക.
മൈദ പേസ്റ്റ് ഉപയോഗിച്ച് അരികുകൾ ഒട്ടിക്കുക.
ചൂടായ എണ്ണയിൽ മീഡിയം തീയിൽ ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുക്കുക. രുചിയൂറും ചിക്കൻ സമൂസ റെ‍ഡി.