ഇരുമ്പന്‍പുളി ജ്യൂസ് കുടിക്കാം

ഇരുമ്പന്‍പുളി: 6 എണ്ണം
    പഞ്ചാര: 4 ടീസ്പൂണ്‍
    ഇഞ്ചി: ഒരു കഷണം
 

വൃക്കസംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ ഇത് ഉപയോഗിക്കുന്നത് നല്ലതല്ല. മാത്രമല്ല ദിവസവും ഈ ജ്യൂസ് കുടിക്കുന്നത് ഒഴിവാക്കണം. ഇരുമ്പന്‍ പുളി അങ്ങനെ തന്നെ ഉപയോഗിക്കാതെ അതിന്റെ സത്ത് മാത്രമെടുത്ത് ജ്യൂസ് ആക്കുന്നതാണ് കുറച്ചുകൂടി സുരക്ഷിതം.

ചേരുവകള്‍

    ഇരുമ്പന്‍പുളി: 6 എണ്ണം
    പഞ്ചാര: 4 ടീസ്പൂണ്‍
    ഇഞ്ചി: ഒരു കഷണം
    ഏലക്കായ: 4 എണ്ണം

തയ്യാറാക്കുന്ന വിധം 

ഇരുമ്പന്‍പുളി മിക്‌സിയില്‍ അടിച്ച് അതിന്റെ സത്ത് അരിച്ചെടുക്കുക. ബാക്കി ചേരുവകള്‍ എല്ലാം ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക പിന്നീട് അതില്‍ ആവശ്യത്തിന് വെള്ളവും ആദ്യം തയ്യാറാക്കിയ സത്തും പഞ്ചസാരയും ചേര്‍ത്ത് ഉപയോഗിക്കാം