ഇറാനി പോള പരീക്ഷിച്ചാലോ?
മുട്ട - 4 എണ്ണം
പാൽ - ഒന്നര കപ്പ്
ചിക്കൻ എല്ലില്ലാതെ - 250 ഗ്രാം
സവാള - 2 എണ്ണം
ഇഞ്ചി ചതച്ചത് - ഒരു ടേബിൾ സ്പൂൺ
വെളുത്തുള്ളി ചതച്ചത്- ഒരു ടേബിൾ സ്പൂൺ
ആവശ്യമായ ചേരുവകൾ
മൈദ - 250 ഗ്രാം
മുട്ട - 4 എണ്ണം
പാൽ - ഒന്നര കപ്പ്
ചിക്കൻ എല്ലില്ലാതെ - 250 ഗ്രാം
സവാള - 2 എണ്ണം
ഇഞ്ചി ചതച്ചത് - ഒരു ടേബിൾ സ്പൂൺ
വെളുത്തുള്ളി ചതച്ചത്- ഒരു ടേബിൾ സ്പൂൺ
കാപ്‌സിക്കം - ഒരെണ്ണം
തക്കാളി - ഒരെണ്ണം
മല്ലിയില -ആവശ്യത്തിന്
മുളക് പൊടി - ഒരു ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി - ഒരു ടേബിൾ സ്പൂൺ
കുരുമുളക് പൊടി - ഒരു ടീ സ്പൂൺ
നെയ്യ് - ഒരു ടീസ്പൂൺ
സോയാ സോസ് - ഒരു ടീ സ്പൂൺ
ടൊമാറ്റോ സോസ് - ഒരു ടീ സ്പൂൺ
ഓയിൽ - 4 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം: മൈദ, മുട്ട, പാൽ, കുരുമുളക് പൊടി, ഉപ്പ്, ഓയിൽ എന്നിവ ചേർത്ത് മിക്‌സിയിൽ അടിച്ച് വയ്ക്കുക. മുളക് പൊടി, മഞ്ഞൾ പൊടി, ഉപ്പ്, കുരുമുളക്‌പൊടി എന്നിവ ചേർത്ത് കുഴച്ച് ചിക്കനിൽ പുരട്ടിവയ്ക്കുക. ഒരു പാനിൽ ഓയിൽ ഒഴിച്ച് ചിക്കൻ ഫ്രൈ ചെയ്‌തെടുക്കുക. മറ്റൊരു പാനിൽ ഓയിൽ ഒഴിച്ച് സവാള, ഇഞ്ചി, വെളുത്തുള്ളി, കാപ്‌സിക്കം, തക്കാളി, സോയാസോസ്, മല്ലിയില, ടൊമാറ്റോ സോസ് എന്നിവയിട്ട് നന്നായി മിക്‌സ് ചെയ്തശേഷം കുരുമുളക് പൊടി, മുളക്‌പൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വഴറ്റുക. അതിനുശേഷം ഫ്രൈ ചെയ്തുവെച്ച ചിക്കൻ ഇതിലേക്ക് മുറിച്ചിടുക. ഒരു പാൻ ചൂടാക്കി നെയ്യ് ഒഴിച്ച് മൈദ മാവ് പകുതി ഒഴിച്ച് 5 മിനിറ്റ് അടച്ചുവെച്ചശേഷം ചിക്കൻ മസാലയിട്ട് അഞ്ച് മിനിറ്റ് അടച്ച ശേഷം വീണ്ടും മൈദ മാവ് ഇട്ട് കുക്ക് ചെയ്യണം. 10 മിനിറ്റ് വേവിച്ച ശേഷം ഓഫ് ചെയ്യുക. സ്വാദിഷ്ടമായ ഇറാനി പോള റെഡി.