ഇതാ ഒരു സ്പെഷ്യൽ ചോറ്

 
ചേ​രു​വ​ക​ൾ

●ഇ​റ​ച്ചി (ബീ​ഫ്) – ഒ​രു കി​ലോ

●കൈ​മ റൈ​സ് – ഒ​രു കി​ലോ

●സ​വാ​ള – 2 എ​ണ്ണം

●ത​ക്കാ​ളി – 3 എ​ണ്ണം

●പ​ച്ച​മു​ള​ക്- 4എ​ണ്ണം

●ഇ​ഞ്ചി – ഒ​ന്ന്‌

●വെ​ളു​ത്തു​ള്ളി – 8 എ​ണ്ണം

●മ​ഞ്ഞ​ൾ പൊ​ടി -1/4 ടീ​സ്പൂ​ൺ

●ഗ​രം മ​സാ​ല – ഒ​ന്ന​ര ടേ​ബി​ള്‍സ്പൂ​ണ്‍

●മ​ല്ലി​പൊ​ടി – 2 ടേ​ബി​ള്‍സ്പൂ​ണ്‍

●മു​ള​ക് പൊ​ടി – ഒ​ന്ന​ര ടേ​ബി​ള്‍സ്പൂ​ണ്‍

●കു​രു​മു​ള​ക് പൊ​ടി – ഒ​രു ടേ​ബി​ള്‍സ്പൂ​ണ്‍

●നെ​യ്യ് – 3 ടേ​ബി​ള്‍സ്പൂ​ണ്‍

●വെ​ളി​ച്ചെ​ണ്ണ – 4 ടേ​ബി​ള്‍സ്പൂ​ണ്‍

●മ​ല്ലി​യി​ല -ആ​വ​ശ്യ​ത്തി​ന്

●തൈ​ര് – 2 ടേ​ബി​ള്‍സ്പൂ​ണ്‍

●ഏ​ല​ക്ക – 3 എ​ണ്ണം

●ക​റു​വ പ​ട്ട – 3 എ​ണ്ണം

●ഗ്രാ​മ്പു – 3 എ​ണ്ണം
ത​യാറാ​ക്കു​ന്ന വി​ധം

അ​രി ക​ഴു​കി 10 മി​നി​റ്റ് വെ​ള്ള​ത്തി​ല്‍ കു​തി​ര്‍ത്തു വെ​ക്കു​ക. കു​ക്ക​റി​ല്‍ വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച് ഇ​റ​ച്ചി, സ​വാ​ള, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി, പ​ച്ച​മു​ള​ക് എ​ന്നി​വ ച​ത​ച്ച​ത്, ത​ക്കാ​ളി, മ​ഞ്ഞ​ൾ പൊ​ടി, മ​ല്ലി​പ്പൊ​ടി, മു​ള​ക്‌​പൊ​ടി, കു​രു​മു​ള​ക് പൊ​ടി, ഗ​രം മ​സാ​ല, ഉ​പ്പ് എ​ന്നി​വ ഇ​ട്ട് ന​ന്നാ​യി മി​ക്‌​സ് ചെ​യ്ത് വേ​വി​ക്കു​ക.

ഇ​റ​ച്ചി​യു​ടെ വേ​വി​ന​നു​സ​രി​ച്ച് വി​സി​ല്‍ അ​ടി​ക്കാ​വു​ന്ന​താ​ണ്. ശേ​ഷം ഒ​രു കു​ഴി​യു​ള്ള പാ​ത്ര​ത്തി​ല്‍ നെ​യ്യ് ഒ​ഴി​ച്ചു ഏ​ല​യ്ക്ക, ക​റു​വ​പ​ട്ട, ഗ്രാ​മ്പു എ​ന്നി​വ ചേ​ര്‍ത്ത് അ​രി തി​ള​പ്പി​ക്കു​ക.അ​രി മു​ക്കാ​ല്‍ വേ​വാ​കു​മ്പോ​ള്‍ ഇ​തി​ലേ​ക്ക് മ​സാ​ല ചേ​ര്‍ക്കാം. ഇ​തി​ന് മു​ക​ളി​ലാ​യി മ​ല്ലി​യി​ല​യും ഗ​രം​മ​സാ​ല​പൊ​ടി​യും ഇ​ട്ട് ര​ണ്ടു മി​നി​റ്റ് അ​ട​ച്ചു വെ​ച്ച് വേ​വി​ക്കു​ക.​ബീ​ഫ് ഇ​റ​ച്ചി ചോ​ർ റെ​ഡി.