പഞ്ഞിപോലെ മൃദുവായ ഇഡ്ഡലിയുടെ രുചിക്കൂട്ട്
ചേരുവകൾ
പുഴുങ്ങലരി – 1 1/2 കപ്പ്
ഉഴുന്നുപരിപ്പ് – 1/2 കപ്പ്
ഉപ്പ് – 2 ടീസ്പൂൺ
വെള്ളം – ആവശ്യത്തിന് (മാവ് അരയ്ക്കാനും കുതിർക്കാനും)
തയ്യാറാക്കുന്ന വിധം
സ്റ്റെപ്പ് 1: അരിയും ഉഴുന്നും കുതിർക്കൽ
ചേരുവകൾ
പുഴുങ്ങലരി – 1 1/2 കപ്പ്
ഉഴുന്നുപരിപ്പ് – 1/2 കപ്പ്
ഉപ്പ് – 2 ടീസ്പൂൺ
വെള്ളം – ആവശ്യത്തിന് (മാവ് അരയ്ക്കാനും കുതിർക്കാനും)
തയ്യാറാക്കുന്ന വിധം
സ്റ്റെപ്പ് 1: അരിയും ഉഴുന്നും കുതിർക്കൽ
പുഴുങ്ങലരിയും ഉഴുന്നും വെവ്വേറെ കഴുകി വൃത്തിയാക്കി എടുക്കുക.
പുഴുങ്ങലരി കുറഞ്ഞത് 6 മണിക്കൂർ എങ്കിലും കുതിർക്കുക (പുഴുങ്ങലരി നന്നായി കുതിർന്നില്ലെങ്കിൽ മിക്സിയിൽ അരച്ചെടുക്കാൻ പ്രയാസമായിരിക്കും). ഉഴുന്ന് 3 മണിക്കൂർ കുതിർത്താൽ മതിയാകും.
സ്റ്റെപ്പ് 2: മാവ് അരച്ചെടുക്കൽ
ഉഴുന്ന് അരയ്ക്കൽ: കുതിർന്ന ഉഴുന്ന് ആവശ്യത്തിന് വെള്ളം ചേർത്ത് പേസ്റ്റ് പോലെ അരച്ചെടുക്കുക. (മാവ് ചൂടാവാതിരിക്കാൻ തണുത്ത വെള്ളം ചേർത്ത് അരച്ചാൽ മാവ് പെട്ടെന്ന് ചൂടാവില്ല).
അരി അരയ്ക്കൽ: അരി അരക്കുമ്പോൾ ആദ്യം വെള്ളം ചേർക്കാതെ പൊടിച്ചെടുക്കുക. ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് തരുതരുപ്പായി (അരി അരക്കുമ്പോൾ ഒരിക്കലും പേസ്റ്റ് പോലെ ആവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക; അങ്ങനെയായാൽ ഇഡ്ഡലി കല്ലിച്ചുപോകും) അരച്ചെടുക്കുക. മാവ് അധികം ലൂസ് ആവാതെ ശ്രദ്ധിക്കണം.
സ്റ്റെപ്പ് 3: പുളിപ്പിക്കൽ (Fermentation)
അരച്ചെടുത്ത അരിയും ഉഴുന്നും ഒന്നിച്ചാക്കി അതിലേക്ക് ഉപ്പും ചേർത്ത് കൈകൊണ്ട് നന്നായി കുഴച്ച് 10 മുതൽ 12 മണിക്കൂർ വരെ പൊങ്ങാൻ വെക്കുക. ഈ സമയംകൊണ്ട് മാവ് നന്നായി പൊങ്ങി വന്നിട്ടുണ്ടാകും.
സ്റ്റെപ്പ് 4: ഇഡ്ഡലി വേവിക്കൽ
മാവ് നന്നായി ഇളക്കി യോജിപ്പിക്കുക.
ഇഡ്ഡലി തട്ടിൽ എണ്ണയോ നെയ്യോ പുരട്ടി (മയം പുരട്ടി), തയ്യാറാക്കി വെച്ചിരിക്കുന്ന മാവ് ഓരോ കുഴിയിലേക്കും ഒഴിക്കുക.
ഇഡ്ഡലി പാത്രത്തിൽ വെച്ച് ഏകദേശം 15 മിനിറ്റ് പുഴുങ്ങി വേവിച്ചെടുക്കുക.
പഞ്ഞിപോലത്തെ സോഫ്റ്റ് ഇഡ്ഡലി തയ്യാർ! നല്ല നാടൻ സാമ്പാറും ചൂടുള്ള തേങ്ങാ ചട്ണിയും കൂട്ടി കഴിക്കാവുന്നതാണ്.