ഇടിച്ചക്ക തോരൻ
തേങ്ങ ചിരകിയത് അരമുറി
ഉള്ളി 6-7 എണ്ണം
ജീരകം ഒരു ടീസ്പൂൺ
പച്ചമുളക് രണ്ടെണ്ണം
ചേരുവകകൾ
ഇടിച്ചക്ക 1 എണ്ണം
തേങ്ങ ചിരകിയത് അരമുറി
ഉള്ളി 6-7 എണ്ണം
ജീരകം ഒരു ടീസ്പൂൺ
പച്ചമുളക് രണ്ടെണ്ണം
മഞ്ഞൾപ്പൊടി അര ടീസ്പൂൺ
ഉപ്പ് പാകത്തിന്
കറിവേപ്പില മൂന്നു തണ്ട്
കടുക് 2 ടീസ്പൂൺ
എണ്ണ
ഉണ്ടാക്കും വിധം
ഇടിച്ചക്ക പുറമേയുള്ള മുള്ള് കളഞ്ഞ് എടുക്കുക. ചെറിയ ചെറിയ കഷണങ്ങളാക്കി ഉപ്പും എണ്ണയും ( 1 ടേബിൾ സ്പൂൺ ) വെള്ളവും ഒഴിച്ച് വേവിക്കുക. ചൂടാറിയതിനു ശേഷം കൈ കൊണ്ട് പിച്ചി പിച്ചി എടുക്കുക. ഇനി തേങ്ങയും ജീരകവും ഉള്ളി (5 എണ്ണം ) പച്ചമുളകും മഞ്ഞൾ പൊടിയും ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക. ഒരു പാൻ എടുത്ത് ഒരു ടേബിൾസ്പൂൺ എണ്ണയൊഴിച്ച് കടുകു പൊട്ടിച്ച് ബാക്കിയുള്ള ഉള്ളി, കറിവേപ്പില കാച്ചി വേവിച്ചുവെച്ച ഇടിച്ചക്കയും തേങ്ങ അരച്ചതും ഒന്നിച്ചു ഇളക്കി മൂടി വെച്ച് ചെറിയ തീയിൽ ആവി കേറ്റുക. വെള്ളം വറ്റി എന്ന് ഉറപ്പ് വരുത്തുക. ആവശ്യമെങ്കിൽ മാത്രം ഉപ്പു ചേർക്കുക.
**പഴയ ഏതെങ്കിലും പാത്രത്തിൽ ഇടിച്ചക്ക വേവിക്കാൻ വെക്കുക. വേവിക്കുമ്പോൾ എണ്ണ ഒഴിക്കാൻ മറക്കരുത്.
** കുക്കറിൽ വേവിച്ചാൽ വല്ലാതെ വെന്തു ഉടയും.