ചോറുണ്ണാൻ വേറെ കറി വേണ്ട...
ചേരുവകൾ
ഉണക്ക ചെമ്മീൻ – 1 കപ്പ്
ചെറിയ ഉള്ളി – 10–15 എണ്ണം
ചേരുവകൾ
ഉണക്ക ചെമ്മീൻ – 1 കപ്പ്
ചെറിയ ഉള്ളി – 10–15 എണ്ണം
വെളുത്തുള്ളി – 5 അല്ലി
പച്ചമുളക് – 2 എണ്ണം
തേങ്ങ ചിരകിയത് – ½ കപ്പ്
മുളകുപൊടി – 1½ ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
കുരുമുളകുപൊടി – ½ ടീസ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
എണ്ണ – 2–3 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉണക്ക ചെമ്മീൻ നന്നായി കഴുകി 10–15 മിനിറ്റ് വെള്ളത്തിൽ കുതിർക്കുക. ശേഷം വെള്ളം നന്നായി പിഴിഞ്ഞെടുക്കുക.
പാനിൽ അൽപം എണ്ണ ചൂടാക്കി ചെമ്മീൻ 2–3 മിനിറ്റ് വറുത്തെടുക്കുക. മാറ്റിവയ്ക്കുക.
അതേ പാനിൽ ബാക്കി എണ്ണ ചേർത്ത് ചെറിയ ഉള്ളി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റുക.
ഉള്ളി നന്നായി വാടിയാൽ മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി ചേർത്ത് കുറഞ്ഞ തീയിൽ ഇളക്കുക.
തേങ്ങ ചിരകിയത് ചേർത്ത് 2 മിനിറ്റ് വഴറ്റുക.
വറുത്ത ചെമ്മീൻ ചേർത്ത് എല്ലാം നന്നായി യോജിപ്പിക്കുക.
കുറഞ്ഞ തീയിൽ 5–7 മിനിറ്റ് നല്ലതുപോലെ മൊരിയുന്നതുവരെ ഫ്രൈ ചെയ്യുക..ഉണക്ക ചെമ്മീന്‍ ഫ്രൈ റെഡി.