ഹോട്ടൽ സ്റ്റൈൽ റുമാലി റൊട്ടി

വറുത്ത അരിപ്പൊടി - 1 കപ്പ്
    ഗോതമ്പുപൊടി - 1/2 കപ്പ്
    വെള്ളം - ആവശ്യത്തിന് (അരിപ്പൊടി വാട്ടാൻ)
    ഉപ്പ് - പാകത്തിന്
 

ഭക്ഷണശീലങ്ങളിൽ എപ്പോഴും പുതുമകൾ ആഗ്രഹിക്കുന്നവരാണ് നമ്മൾ മലയാളികൾ. ദിവസവും കഴിക്കുന്ന ചപ്പാത്തിക്കും ദോശക്കും പകരമായി വ്യത്യസ്തമായ എന്ത് തയ്യാറാക്കാം എന്ന് ആലോചിക്കുമ്പോൾ പലപ്പോഴും റുമാലി റൊട്ടി പോലുള്ള വിഭവങ്ങൾ ഹോട്ടലുകളിൽ നിന്ന് മാത്രമേ ലഭിക്കൂ എന്നാണ് നമ്മൾ വിചാരിക്കാറുള്ളത്. എന്നാൽ വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന ഒന്നാണതി. സാധാരണയായി മൈദ ഉപയോഗിച്ചാണ് റുമാലി റൊട്ടി ഉണ്ടാക്കാറുള്ളതെങ്കിലും, ഇവിടെ അരിപ്പൊടിയും ഗോതമ്പുപൊടിയും ചേർത്താണ് ഇത് തയ്യാറാക്കുന്നത്. ഇത് ആരോഗ്യകരമാണെന്ന് മാത്രമല്ല, സാധാരണ റുമാലിയേക്കാൾ വളരെ മൃദുവായതുമാണ്.


ചേരുവകൾ

    വറുത്ത അരിപ്പൊടി - 1 കപ്പ്
    ഗോതമ്പുപൊടി - 1/2 കപ്പ്
    വെള്ളം - ആവശ്യത്തിന് (അരിപ്പൊടി വാട്ടാൻ)
    ഉപ്പ് - പാകത്തിന്
    എണ്ണ - അല്പം

തയ്യാറാക്കുന്ന വിധം

    ആദ്യം പാനിൽ വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും അല്പം എണ്ണയും ചേർക്കാം. വെള്ളം നന്നായി തിളച്ചു വരുമ്പോൾ തീ കുറച്ച് അരിപ്പൊടി ചേർത്ത് നന്നായി ഇളക്കി വറുക്കാം.
    വറുത്തെടുത്ത അരിപ്പൊടി ചൂടാറുന്നതിന് മുൻപ് തന്നെ കൈകൊണ്ട് നന്നായി കുഴക്കാം. ഇതിലേക്ക് എടുത്തു വെച്ചിരിക്കുന്ന ഗോതമ്പുപൊടി കൂടി ചേർത്ത് മൃദുവായ മാവാക്കി മാറ്റാം.
    തയ്യാറാക്കിയ മാവിൽ നിന്ന് ചെറിയ ഉരുളകൾ എടുക്കുക. രണ്ട് ഉരുളകൾ എടുത്ത് ഓരോന്നിന്റെയും ഒരു വശത്ത് എണ്ണ പുരട്ടി അതിനു മുകളിൽ അല്പം പൊടി വിതറാം. ഇവ രണ്ടും എണ്ണ പുരട്ടിയ ഭാഗങ്ങൾ തമ്മിൽ ചേർത്ത് ഒട്ടിക്കാം.
    ഒട്ടിച്ചു വെച്ച രണ്ട് ഉരുളകൾ ചേർത്ത് സാധാരണ ചപ്പാത്തി പരത്തുന്നതിനേക്കാൾ വളരെ നേർത്ത രീതിയിൽ പരത്തിയെടുക്കാം. ഇത് ചൂടായ പാനിലിട്ട് രണ്ട് വശവും തിരിച്ചും മറിച്ചും ഇട്ട് വേവിച്ചെടുക്കുക.
    റൊട്ടി വെന്തു വരുമ്പോൾ അതിനെ പാളികളായി വേർപെടുത്താം. ഇങ്ങനെ ചെയ്യുമ്പോൾ വളരെ നേർത്ത രണ്ട് റുമാലി റൊട്ടികൾ നമുക്ക് ലഭിക്കും.