പെർഫെക്റ്റ് തമിഴ്‌നാട് സ്റ്റൈൽ 'ഹോട്ടൽ സാമ്പാർ വട'
ഇതിനാവശ്യമുള്ള സാധനങ്ങള്‍
തുവരപരിപ്പ് -അര കപ്പ്
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
… നല്ലെണ്ണ -ഒന്നര ടീസ്പൂണ്‍
ഉണക്കമുളക് -5
ഇതിനാവശ്യമുള്ള സാധനങ്ങള്‍
തുവരപരിപ്പ് -അര കപ്പ്
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
… നല്ലെണ്ണ -ഒന്നര ടീസ്പൂണ്‍
ഉണക്കമുളക് -5
ഉണക്കമല്ലി -6 ടീസ്പൂണ്‍
ഉലുവ -കാല്‍ ടീസ്പൂണ്‍
പുളി(നെല്ലിക്കാവലിപ്പം) -ഒന്നര കപ്പ് വെള്ളത്തില്‍ കലക്കണം.
സവാള ഒരുവിധം വലിയ
കഷണം -അര കപ്പ്
പച്ചമുളക് അറ്റം പിളര്‍ന്നത് -6
നല്ലെണ്ണയില്‍ കായം മൂപ്പിച്ച് പൊടിച്ചത് -ഒന്നര ടീസ്പൂണ്‍
പാചക എണ്ണ -6 ടീസ്പൂണ്‍
കടുക് -അര ടീസ്പൂണ്‍
ഉണക്കമുളക് -2 (ഓരോന്നും മൂന്നാക്കണം)
കറിവേപ്പില -കുറച്ച്
പാചകം ചെയ്യുന്ന വിധം
ആദ്യം തന്നെ
പരിപ്പ് 2 കപ്പ് വെള്ളത്തില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് മയത്തില്‍ വേവിക്കുക.ഉണക്കമുളക്,ഉണക്കമല്ലി
ഉലുവ എന്നിവ നല്ലപോലെ വറുക്കുക എണ്ണ ഒഴിക്കാതെ വേണം ഇത് വെറുത്തു എടുക്കാന്‍ എന്നിട്ട് ഇത് പൊടിക്കുക.ഒന്നര കപ്പ് പുളിവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് നന്നായി തിളപ്പിക്കുക ഇതിലേയ്ക്ക് സവാള ,
പച്ചമുളക് എന്നിവ ചേര്‍ത്ത് വേവിക്കുക. ഇനി ഇതിലേയ്ക്ക് മുളക്, മല്ലി,ഉലുവ ഇവകൂടി ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക..തിളയ്ക്കുമ്പോള്‍ ,കായപ്പൊടി ചേര്‍ത്ത് ഇളക്കുക ഇതിലേയ്ക്ക് വെന്ത പരിപ്പ് ചേര്‍ത്ത് തിളപ്പിക്കുക.നന്നായി തിളച്ചു ചാറു പാകത്തിന് ആകുമ്പോള്‍ വാങ്ങി വയ്ക്കാം …ഒരു ചീനച്ചട്ടി അടുപ്പത്ത് വച്ച് ചൂടാകുമ്പോള്‍ കടുക്,ഉണക്കമുളക്,കറിവേപ്പില എന്നിവ മൂപ്പിച്ചു സാമ്പാറില്‍ ഒഴിച്ച് മൂടി വയ്ക്കുക. സാമ്പാര്‍ റെഡി !
വടയ്ക്കുള്ള ചേരുവകള്‍
ഉഴുന്നുപരിപ്പ് -2 കപ്പ്
പച്ചരി -2 ടീസ്പൂണ്‍
കുരുമുളക് ഓരോന്നും രണ്ടാക്കിയത് -2 ടീസ്പൂണ്‍
ഇഞ്ചി പൊടിയായി അരിഞ്ഞത് -2 ടീസ്പൂണ്‍
ജീരകം -അര ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
വട ഉണ്ടാക്കുന്ന വിധം
ഉഴുന്നുപരിപ്പും അരിയും നന്നായി അരച്ച് ബാക്കി ചേരുവകള്‍ ചേര്‍ത്ത് ചെറുനാരങ്ങയുടെ വലിപ്പത്തില്‍ ഉരുട്ടി എണ്ണയില്‍ വറുത്ത് ചൂടോടെ സാമ്പാറില്‍ ഇടുക.