കടയിലെ അതേ രുചിയിൽ ഹോംമെയ്ഡ് തന്തൂരി ചിക്കൻ
ചേരുവകൾ
1. കോഴിയിറച്ചി (8 കഷണങ്ങളാക്കിയത്) : 1കിലോ
2. വെളുത്തുള്ളിയും ഇഞ്ചിയും അരച്ചത് : 50 ഗ്രാം
3. തൈര് : അര കപ്പ്
4. മുളകുപൊടി : 1 ടീസ്പൂൺ
ചേരുവകൾ
1. കോഴിയിറച്ചി (8 കഷണങ്ങളാക്കിയത്) : 1കിലോ
2. വെളുത്തുള്ളിയും ഇഞ്ചിയും അരച്ചത് : 50 ഗ്രാം
3. തൈര് : അര കപ്പ്
4. മുളകുപൊടി : 1 ടീസ്പൂൺ
5. മസാലപ്പൊടി : 1 ടേബിൾ സ്പൂൺ
6. ചെറുനാരങ്ങാനീര് : 1 ടേബിൾ സ്പൂൺ
7. ഉപ്പ് : ആവശ്യത്തിന്
8. എണ്ണ : 2 ടേബിൾ സ്പൂൺ
പാകം ചെയ്യുന്ന വിധം
കോഴി കഷണങ്ങളിൽ രണ്ടു മുതൽ ഏഴു വരെയുള്ള ചേരുവകൾ നല്ലതുപോലെ പുരട്ടി വെയ്ക്കണം… അരമണിക്കൂർ എങ്കിലും അവിടെ ഇരിക്കട്ടെ ,,, ഇനി പാചകം ആരംഭിക്കുന്നതിനു മുമ്പ് ഓവൻ 200 ഡിഗ്രി ചൂടിൽ 10 മിനുട്ട് ചൂടാക്കുക…. ( തന്തൂരി അടുപ്പ് ഇല്ലാത്തത് കൊണ്ട് നമുക്ക് ഓവനിൽ തയ്യാറാക്കാം ) എണ്ണ കഷണങ്ങളിൽ ഒഴിച്ച് നന്നായി തേച്ചുപിടിപ്പിക്കേണ്ടതാണ്. ഒരു ട്രേയിൽ നേരിയ തോതിൽ എണ്ണ മയം പുരട്ടി കോഴിക്കഷണങ്ങൾ അതിൽ നിരത്തി ഇടയ്ക്കിടെ തിരിച്ചുകൊണ്ടിരിക്കണം. ബ്രൗൺ നിറമാകുന്നതുവരെ മൊരിക്കുക.