വീട്ടിലുണ്ടാക്കാം റെസ്റ്റോറന്റ് രുചിയില്‍ കടായി ചിക്കന്‍

ആദ്യം കോഴി ചെറിയ കഷണങ്ങളാക്കിയശേഷം കഴുകി വൃത്തിയാക്കിയെടുക്കണം. ശേഷം ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി വെളുത്തുള്ളി വഴറ്റിയ ശേഷം ചിക്കന്‍ മസാലപ്പൊടിയും ചേര്‍ത്ത് നന്നായി ഇളക്കുക
 

ചേരുവകള്‍

    കോഴി -1/2 കിലോ
    വെളിച്ചെണ്ണ- 2 ടേബിള്‍ സ്പൂണ്‍
    വെളുത്തുള്ളി-8 അല്ലി
    ചിക്കന്‍ മസാല-2.5 സ്പൂണ്‍
    തക്കാളി- 2
    ഇഞ്ചി - ഒരു കഷ്ണം
    മല്ലിയില -1/4 കപ്പ്
    ഉപ്പ്- പാകത്തിന്
    കസൂരി മേത്തി- 1 സ്പൂണ്‍
    ഗരംമസാലപ്പൊടി- 1/4 ചെറിയ സ്പൂണ്‍
പാകം ചെയ്യുന്ന വിധം

ആദ്യം കോഴി ചെറിയ കഷണങ്ങളാക്കിയശേഷം കഴുകി വൃത്തിയാക്കിയെടുക്കണം. ശേഷം ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി വെളുത്തുള്ളി വഴറ്റിയ ശേഷം ചിക്കന്‍ മസാലപ്പൊടിയും ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ, ഇഞ്ചി,തക്കാളി,വെളുത്തുള്ളി ചേര്‍ത്ത് വീണ്ടും നന്നായി വഴറ്റികൊടുക്കാം. നന്നായി വഴറ്റിയ ശേഷം ഇതിലേയ്ക്ക് ചിക്കനും ഉപ്പും ചേര്‍ക്കുകൊടുക്കാം. അടച്ചു വച്ചു ചെറുതീയില്‍ വേവിക്കുക. ഇതില്‍ വെള്ളം ചേര്‍ക്കാന്‍ പാടില്ല.

ചിക്കന്‍ നന്നായി വെന്ത ശേഷം കസൂരി മേത്തിയും ഗരംമാസാലപ്പൊടിയും ചേര്‍ത്തിളക്കികൊടുക്കാം. മസാല നന്നായി ചിക്കനില്‍ പിടിക്കണം.മല്ലിയില വിതറിയ ശേഷം ചൂടോടെ വിളമ്പാം.