വീട്ടിൽ ഉണ്ടാക്കാം ക്രീമി ഫ്രൂട്ട് കസ്റ്റാർഡ്

ചേരുവകൾ :-
റോബസ്റ്റ പഴം..... 3 എണ്ണം
പാൽ.................... 1 & 1/2 കപ്പ്‌
വാനില എസ്സെൻസ്... 1 ടീസ്പൂൺ
ആപ്പിൾ...... 1 എണ്ണം
പോമോഗ്രാനേറ്റ് (മാതളം)......1 എണ്ണം
 

ഫ്രൂട്ട് കസ്റ്റാർഡ്
ചേരുവകൾ :-
റോബസ്റ്റ പഴം..... 3 എണ്ണം
പാൽ.................... 1 & 1/2 കപ്പ്‌
വാനില എസ്സെൻസ്... 1 ടീസ്പൂൺ
ആപ്പിൾ...... 1 എണ്ണം
പോമോഗ്രാനേറ്റ് (മാതളം)......1 എണ്ണം
പച്ച മുന്തിരി....... 1 കപ്പ്‌
ഡാർക്ക്‌ മുന്തിരി.... 1 കപ്പ്‌
ചിക്കു (സപ്പോട്ട ).....1എണ്ണം
പഞ്ചസാര............. 1 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം :-
റോബസ്റ്റ പഴം രണ്ടെണ്ണം കുറച്ചു വലുതായി കട്ട്‌ ചെയ്യുക. 1 എണ്ണം ചെറുതായി കട്ട്‌ ചെയ്യുക. പോമോഗ്രാനേറ്റ് മുറിച്ചു ഓരോരോ മണികളായി എടുത്തു മാറ്റി വക്കുക. ഡാർക്ക് & പച്ചമുന്തിരി കട്ട്‌ ചെയ്തു വക്കുക. ചിക്കുവും, ആപ്പിളും ചെറുതായി മുറിച്ചു വക്കുക. തിളപ്പിച്ച്‌ ആറിയ പാൽ ഫ്രീസറിൽ വച്ച് ഒന്ന് ഐസ് ആക്കിയെടുക്കണം. കുറച്ചു നേരം വച്ചാൽ മതി. മുകളിൽ കുറച്ചു ഫ്രീസ് ആയാൽ മതി. ഇനി നമുക്ക് ഈ ഡെസ്സേർട് ഉണ്ടാക്കാൻ ഏറ്റവും ആദ്യം ഒരു ക്രീം റെഡി ആക്കണം. അതിനു വേണ്ടി രണ്ടു പഴം മുറിച്ചതും, പാലും, പഞ്ചസാരയും, വാനില എസ്സെന്സും കൂടി മിക്സിടെ വലിയ ജാറിലിട്ടു ഒന്ന് അരച്ചെടുക്കണം. നല്ല ഫൈൻ പേസ്റ്റ് ആയിക്കിട്ടും. ഇനി നിങ്ങൾ ഇത് ഒഴിക്കാൻ പോകുന്ന ബൗളിലോ അല്ലെങ്കിൽ ഗ്ലാസ്സിലോ ആദ്യം കുറച്ചു കുറച്ചു നമ്മൾ കട്ട്‌ ചെയ്തു വച്ച ഓരോരോ ടൈപ്പ് ഫ്രൂട്ട്സ് ഇട്ടു പിന്നെ നമ്മൾ മിക്സിയിൽ അരച്ച് റെഡി ആക്കിയിട്ടുള്ള ക്രീം ഒഴിക്കുക. ഓരോ ലയേറും ഇങ്ങനെ ചെയ്യുക. ഇതൊക്കെ നിങ്ങളുടെ ഇഷ്ടം പോലെ എങ്ങനെ വേണേലും ചെയ്യാം. പിന്നെ ഫ്രൂട്ട്സ് നിങ്ങൾക്ക് ഇഷ്ട്ടം ഉള്ളത് ഉപയോഗിക്കാം. പുളിയുള്ള ഫ്രൂട്ട്സ് ഒഴിവാക്കാനും ശ്രദ്ധിക്കണം. റോബസ്റ്റിനു പകരം ചെറുപഴം ഉപയോഗിക്കാം. അങ്ങിനെ നമ്മുടെ ഹെൽത്തി & ടേസ്റ്റി "ഫ്രൂട്ട് സാലഡ് / ഫ്രൂട്ട് കസ്റ്റാർഡ് " റെഡി