നാടൻ ബീഫ് കപ്പ ബിരിയാണി

ബീഫ് വേവിക്കാൻ:
ബീഫ് (എല്ലും ഇറച്ചിയും കൂടിയത്) - 1/2 കിലോ (ചെറിയ കഷ്ണങ്ങളാക്കിയത്)
മുളകുപൊടി - 1 ടേബിൾസ്പൂൺ
മല്ലിപ്പൊടി - 2 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
ഗരം മസാല/മീറ്റ് മസാല - 1 ടീസ്പൂൺ
 

 ആവശ്യമുള്ള സാധനങ്ങൾ
ബീഫ് വേവിക്കാൻ:
ബീഫ് (എല്ലും ഇറച്ചിയും കൂടിയത്) - 1/2 കിലോ (ചെറിയ കഷ്ണങ്ങളാക്കിയത്)
മുളകുപൊടി - 1 ടേബിൾസ്പൂൺ
മല്ലിപ്പൊടി - 2 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
ഗരം മസാല/മീറ്റ് മസാല - 1 ടീസ്പൂൺ
കുരുമുളകുപൊടി - 1/2 ടീസ്പൂൺ
ഇഞ്ചി-വെളുത്തുള്ളി ചതച്ചത് - 1 ടേബിൾസ്പൂൺ
ഉപ്പ്, കറിവേപ്പില, വെളിച്ചെണ്ണ - ആവശ്യത്തിന്
കപ്പയ്ക്ക്:
കപ്പ (മരച്ചീനി) - 1 കിലോ (ചെറിയ കഷ്ണങ്ങളാക്കി നുറുക്കിയത്)
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
മസാലയ്ക്ക്:
സവാള - 2 എണ്ണം (അരിഞ്ഞത്)
പച്ചമുളക് - 3-4 എണ്ണം
ഇഞ്ചി-വെളുത്തുള്ളി ചതച്ചത് - 1 ടേബിൾസ്പൂൺ
ഗരം മസാല - 1/2 ടീസ്പൂൺ
കുരുമുളകുപൊടി - 1/2 ടീസ്പൂൺ
വെളിച്ചെണ്ണ, കറിവേപ്പില

 തയ്യാറാക്കുന്ന വിധം
ബീഫ് വേവിക്കുക:
കഴുകി വൃത്തിയാക്കിയ ബീഫിൽ മുകളിൽ പറഞ്ഞ മസാലപ്പൊടികളും ഇഞ്ചി, വെളുത്തുള്ളി, ഉപ്പ്, അല്പം വെളിച്ചെണ്ണ, കറിവേപ്പില എന്നിവ ചേർത്ത് തിരുമ്മി കുക്കറിൽ വേവിക്കുക (വെള്ളം കുറച്ച് ഒഴിച്ചാൽ മതി, ബീഫിൽ നിന്ന് വെള്ളം ഇറങ്ങിക്കോളും). ഇറച്ചി നന്നായി വെന്ത് ഗ്രേവി കുറുകി വരണം.
കപ്പ വേവിക്കുക:
കപ്പ കഷ്ണങ്ങളാക്കി കഴുകിയ ശേഷം പാകത്തിന് വെള്ളവും, ഉപ്പും, മഞ്ഞൾപ്പൊടിയും ചേർത്ത് വേവിക്കുക. കപ്പ വെന്തുകഴിഞ്ഞാൽ വെള്ളം ഊറ്റിക്കളയുക. (കപ്പ ഉടഞ്ഞുപോകുന്ന പരുവത്തിൽ വേവണം).
മസാല തയ്യാറാക്കാം:
ഒരു വലിയ പാത്രത്തിൽ (അല്ലെങ്കിൽ ഉരുളിയിൽ) വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സവാള, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി, കറിവേപ്പില എന്നിവ ഇട്ട് വഴറ്റുക. ഉള്ളി മൂത്ത് വരുമ്പോൾ അല്പം ഗരം മസാലയും കുരുമുളകുപൊടിയും ചേർക്കുക.
യോജിപ്പിക്കുക:
വഴറ്റിയ മസാലയിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന ബീഫ് (ഗ്രേവിയോട് കൂടി) ചേർത്ത് ഇളക്കുക. ഇതിലേക്ക് വേവിച്ച കപ്പ ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. തവി കൊണ്ട് കപ്പയും ഇറച്ചിയും ഒന്ന് ഉടച്ചു ചേർക്കുന്നത് രുചി കൂട്ടും.
താളിക്കുക (Optional):
മറ്റൊരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്, വറ്റൽമുളക്, ചെറിയ ഉള്ളി അരിഞ്ഞത്, കറിവേപ്പില എന്നിവ മൂപ്പിച്ച് കപ്പ ബിരിയാണിയുടെ മുകളിൽ ഒഴിക്കുക.