ഞായറാഴ്ചകളിലെ സ്പെഷ്യൽ മെനു ഇനി ഇതാകട്ടെ!
ആവശ്യമായ സാധനങ്ങൾ
ബാസ്മതി അരി – 2 കപ്പ്
സവാള – 2 എണ്ണം (നീളത്തിൽ അരിഞ്ഞത്)
തക്കാളി – 2 എണ്ണം (അരിഞ്ഞത്)
പച്ചമുളക് – 3 എണ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 2 ടേബിൾസ്പൂൺ
പുതിനയില – ½ കപ്പ്
മല്ലിയില – ½ കപ്പ്
ആവശ്യമായ സാധനങ്ങൾ
ബാസ്മതി അരി – 2 കപ്പ്
സവാള – 2 എണ്ണം (നീളത്തിൽ അരിഞ്ഞത്)
തക്കാളി – 2 എണ്ണം (അരിഞ്ഞത്)
പച്ചമുളക് – 3 എണ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 2 ടേബിൾസ്പൂൺ
പുതിനയില – ½ കപ്പ്
മല്ലിയില – ½ കപ്പ്
തൈര് – ¼ കപ്പ്
മുളകുപൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഗരം മസാല – 1 ടീസ്പൂൺ
കറുവപ്പട്ട – 1 കഷണം
ഗ്രാമ്പൂ – 4 എണ്ണം
ഏലക്ക – 4 എണ്ണം
ബിരിയാണി ഇല – 1 എണ്ണം
നെയ്യ് – 2 ടേബിൾസ്പൂൺ
എണ്ണ – 2 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ചൂടുവെള്ളം – 4 കപ്പ്
തയ്യാറാക്കുന്ന വിധം
ബാസ്മതി അരി കഴുകി 20–30 മിനിറ്റ് കുതിർത്ത് വെള്ളം വാർത്ത് വയ്ക്കുക.
ഒരു പാത്രത്തിൽ നെയ്യും എണ്ണയും ചൂടാക്കി കറുവപ്പട്ട, ഗ്രാമ്പൂ, ഏലക്ക, ബിരിയാണി ഇല എന്നിവ വഴറ്റുക.
സവാള ചേർത്ത് ഇളം ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക.
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക.
തക്കാളി, പുതിന, മല്ലിയില ചേർത്ത് നന്നായി വഴറ്റുക.
തൈര്, മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക.
കുതിർത്ത് വച്ച അരി ചേർത്ത് 2 മിനിറ്റ് പതുക്കെ ഇളക്കുക.
ചൂടുവെള്ളം ചേർത്ത് തിളപ്പിക്കുക. ശേഷം പാത്രം മൂടി ചെറിയ തീയിൽ 12–15 മിനിറ്റ് വേവിക്കുക.
തീ ഓഫ് ചെയ്ത് 10 മിനിറ്റ് വിശ്രമിക്കാൻ വയ്ക്കുക. ശേഷം ഫോർക്കുപയോഗിച്ച് പതുക്കെ ഇളക്കി വിളമ്പുക.കുസ്ക റെഡി.