അതിഥികൾക്ക് ഗ്ലാസുകളിൽ പകരാൻ ഇതാ ഒരു സ്പെഷ്യൽ ഐറ്റം
ആവശ്യമായ സാധനങ്ങൾ
കറുത്ത മുന്തിരി – 1 കിലോ
പഞ്ചസാര – 750 ഗ്രാം മുതൽ 1 കിലോ വരെ
വെള്ളം – 2 ലിറ്റർ (തിളപ്പിച്ച് തണുപ്പിച്ചത്)
ആവശ്യമായ സാധനങ്ങൾ
കറുത്ത മുന്തിരി – 1 കിലോ
പഞ്ചസാര – 750 ഗ്രാം മുതൽ 1 കിലോ വരെ
വെള്ളം – 2 ലിറ്റർ (തിളപ്പിച്ച് തണുപ്പിച്ചത്)
ഗോതമ്പ് – 2 ടേബിൾസ്പൂൺ
ഈസ്റ്റ് – 1 ടീസ്പൂൺ
കറുവപ്പട്ട – 2 ചെറിയ കഷണം
ഗ്രാമ്പു – 4 എണ്ണം
തയ്യാറാക്കുന്ന വിധം
മുന്തിരി തയ്യാറാക്കുക
മുന്തിരി നന്നായി കഴുകി വെള്ളം വറ്റിക്കുക.
ഓരോ മുന്തിരിയും ചെറുതായി ഞെക്കുകയോ mixieയിൽ ഒന്ന് pulse ചെയ്യുകയോ ചെയ്യാം.
കുപ്പി സ്റ്റെറലൈസ് ചെയ്യുക
ഗ്ലാസ് ജാർ/ഭരണി ചൂടുവെള്ളത്തിൽ കഴുകി പൂർണ്ണമായി ഉണക്കുക.
എല്ലാം ചേർക്കുക
ജാറിൽ മുന്തിരി, പഞ്ചസാര, ഗോതമ്പ്, കറുവപ്പട്ട, ഗ്രാമ്പു എന്നിവ ചേർക്കുക.
ശേഷം ഈസ്റ്റ് അല്പം ഇളംചൂട് വെള്ളത്തിൽ കലക്കി ചേർക്കുക.
മുകളിൽ തിളപ്പിച്ച് തണുപ്പിച്ച വെള്ളം ഒഴിക്കുക.
ഫർമെന്റേഷൻ
ജാർ മൂടി 21 ദിവസം വയ്ക്കുക.
ദിവസവും ഒരിക്കൽ വൃത്തിയായ സ്പൂൺ കൊണ്ട് ഇളക്കുക.
അരിപ്പ് & സ്റ്റോറേജ്
21 ദിവസത്തിന് ശേഷം വൃത്തിയായ തുണിയിലൂടെയോ strainer ഉപയോഗിച്ചോ അരിച്ചെടുക്കുക.
ശേഷം കുപ്പിയിൽ നിറച്ച് വീണ്ടും 2–3 ആഴ്ച വച്ചാൽ രുചി കൂടുതൽ നന്നാകും.മുന്തിരി വൈൻ റെഡി.