കുട്ടികൾക്ക് വൈകുന്നേരം നൽകാൻ അടിപൊളി നാലുമണിപ്പലഹാരം ഇതാ...

ചേരുവകൾ :
ഇഡലി - 5 എണ്ണം 
ഉപ്പ് - 1 ടീ സ്പൂൺ 

 

ചേരുവകൾ :
ഇഡലി - 5 എണ്ണം 
ഉപ്പ് - 1 ടീ സ്പൂൺ 
എണ്ണ - 2 ടീ സ്പൂൺ 
കടുക് - 1 ടീ സ്പൂൺ 
വെളുത്തുള്ളി - 1 ടീ സ്പൂൺ 
ഇഞ്ചി - 1 ടീ സ്പൂൺ 
വലിയ ഉള്ളി - 1 കപ്പ്‌ 
കറിവേപ്പില - ആവശ്യത്തിന് 
മൈദ - 1/2 കപ്പ്‌ 
ചട്നി പൊടി - 2 ടീ സ്പൂൺ 
പാചകരീതി 
• ഒരു പ്ലേറ്റിൽ ഇഡ്ലി എടുത്ത് ഉപ്പ് ചേർത്ത് നന്നായി ഉടക്കുക. 
• പാനിൽ എണ്ണ ചൂടാക്കി കടുക്, വെളുത്തുള്ളി, ഇഞ്ചി, വലിയ ഉള്ളി, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. 
• വഴന്നു കഴിയുമ്പോൾ ഈ മിശ്രിതം ഉടച്ചു വെച്ചിരിക്കുന്ന ഇഡ്‌ലിയിലേക്കു ചേർക്കുക. 
• ഇതിലേക്ക് മൈദയും ചട്നി പൊടിയും ചേർത്ത് നന്നായി കുഴച്ചെടുക്കുക. 
• അതിൽ നിന്നും ഒരേ വലുപ്പത്തിലുള്ള ഉരുളുകൾ ആക്കി ഇഷ്ടമുള്ള രൂപത്തിൽ ഉണ്ടാക്കി എടുക്കുക. 
• ഒരു സ്പൂൺ നെയ്യോഴിച്ച് എല്ലാ വശവും ബ്രൗൺ നിറം ആകുന്ന വരെ വേവിച്ചെടുക്കുക. 
ഓവനിൽ വെച്ചും ചെയ്യാവുന്നതാണ്.
 ചട്ണിക്കൊപ്പം ചൂടോടെ വിളമ്പാം. ഇഡലി കബാബ്  റെഡി.