പ്രഭാതഭക്ഷണം സ്പെഷ്യൽ ആകാൻ ഒരു കിടിലൻ ഐറ്റം ഇതാ...

ചേരുവകൾ
1. പച്ചരി -1 1/2 കപ്പ്‌
2. നാളികേരം -1/2 കപ്പ്‌
3. ചോറ് -2 ടേബിൾ സ്പൂൺ

 

ചേരുവകൾ
1. പച്ചരി -1 1/2 കപ്പ്‌
2. നാളികേരം -1/2 കപ്പ്‌
3. ചോറ് -2 ടേബിൾ സ്പൂൺ
4. യീസ്റ്റ് -1/2 ടീസ്പൂൺ
5. പഞ്ചസാര -2 ടീസ്പൂൺ
6. ഉപ്പ്
തയാറാക്കുന്ന വിധം
പച്ചരി മൂന്നോ നാലോ തവണ നന്നായി കഴുകി എടുക്കുക. അതിലേക്കു നാളികേരം, യീസ്റ്റ്, ചോറ്, പഞ്ചസാര എന്നിവ ചേർത്തു നന്നായി ഇളക്കി അരി കുതിർത്തു വയ്ക്കാൻ ആവശ്യത്തിന് വെള്ളം (ഒരു പാട് വെള്ളം ആവശ്യമില്ല ) ഒഴിച്ച് ഇളക്കി അടച്ചു വയ്ക്കുക. രാത്രി മുഴുവനോ അല്ലെങ്കിൽ കുറഞ്ഞത് 8 മണിക്കൂർ എങ്കിലും വയ്ക്കുക. അതിനുശേഷം മിക്സിയുടെ ജാറിൽ കുതിർത്തു വച്ച വെള്ളത്തോട് കൂടി ചേർത്തു നന്നായി അരച്ചെടുക്കുക. അതിലേക്കു ആവശ്യത്തിന് ഉപ്പ് ഒരു ടീസ്പൂൺ പഞ്ചസാര എന്നിവ ചേർത്തിളക്കി ഒരു 1/2 മണിക്കൂർ വയ്ക്കുക. അതിനുശേഷം മാവ് അപ്പ ചട്ടിയിൽ ഒഴിച്ച് നല്ല സോഫ്റ്റ്‌ വെള്ളയപ്പം തയാറാക്കി എടുക്കാം.