മൈദ ഉപയോഗിക്കാതെ നല്ല ഹെൽത്തി പഫ്സ് ഉണ്ടാക്കാം
വെണ്ണ- 150 ഗ്രാം
സവാള- 1
തക്കാളി- 1
ആവശ്യമായ സാധനങ്ങൾ
മുട്ട
ഗോതമ്പ് പൊടി- 2 കപ്പ്
വെണ്ണ- 150 ഗ്രാം
സവാള- 1
തക്കാളി- 1
മുളകു പൊടി- 1 ടീസ്പൂൺ
ഗരം മസാല- 1/4 സ്പൂൺ
ഉപ്പ്- 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം പഫ്സിലേക്ക് ആവശ്യമായ മുട്ട പുഴുങ്ങിവയ്ക്കാം. ശേഷം ഒരു കപ്പിൽ ഗോതമ്പ് പൊടിയെടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ ഉപ്പ് ചേർക്കണം. ഇനി ആവശ്യത്തിന് വെള്ളം ഒഴിച്ച് മാവ് കുഴച്ചെടുക്കാം.
കുഴച്ചെടുത്ത മാവ് ചെറിയ ഉരുളകളാക്കി മുറിച്ചെടുത്ത്, പരത്തി അൽപ്പം ബട്ടർ മുകളിൽ പുരട്ടാം. അതിനു മുകളിൽ കുറച്ച് ഗോതമ്പ് പൊടി കൂടി വിതറണം. ശേഷം ഒരിക്കൽ കൂടി മടക്കാം. ഈ മടക്കിയ ഭാഗത്ത് അൽപ്പം വെണ്ണ പുരട്ടി കോർണറുകൾ മടക്കി പ്ലാസ്റ്റിക് റാപ്പറിൽ പൊതിഞ്ഞ് ഒരു മണിക്കൂറെങ്കിലും ഫ്രിഡ്ജിൽ വെക്കണം.
ഒരു മണിക്കൂർ കഴിഞ്ഞ് ഫ്രിഡ്ജിൽ നിന്നും പുറത്തെടുത്തതിന് ശേഷം വീണ്ടും പരത്തി മടക്കിയെടുക്കണം. പിന്നീട് അൽപ്പ സമയം കൂടി ഫ്രിഡ്ജിൽ വെക്കണം. മൂന്ന് തവണ ഇങ്ങനെ ചെയ്യുന്നത് ആവർത്തിക്കാം. നല്ല ലെയറുകൾ ലഭിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. അവസാനമായി ചതുരാകൃതിയിൽ പരത്തി മുറിച്ചെടുക്കാം.
ശേഷം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി ആവശ്യത്തിന് എണ്ണ ഒഴിക്കാം. അതിലേക്ക് ഒരു സവാള കട്ടി കുറച്ച് നീളത്തിൽ അരിഞ്ഞതു ചേർക്കണം. സവാളയുടെ നിറം മാറി വരുമ്പോൾ ഒരു തക്കാളി കഷ്ണങ്ങളാക്കിയത് ചേർക്കാം. അതിലേക്ക് മുളകുപൊടി, ഗരം മസാല ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം.
മസാലയും റെഡിയായാൽ അവസാന ഘട്ടത്തിലേക്ക് കടക്കാം. പരത്തി വച്ചിരിക്കുന്ന മാവിൻ്റെ മുകളിൽ മസാലയിൽ നിന്ന് അൽപ്പം വെച്ച് മുകളിൽ ഒരു മുട്ടയുടെ പകുതി മുറിച്ചതും വച്ച് മടക്കാം. അടികട്ടിയുള്ള ഒരു പാത്രത്തിൽ വറുക്കാനാവശ്യത്തിന് എണ്ണ ഒഴിക്കുക. ചൂടായാൽ പഫ്സ് വറുത്തെടുക്കാം.