ഓട്സ് ഉണ്ടെങ്കിൽ ഹെൽത്തി ദോശ തയ്യാറാക്കാം 

  ഓട്സ്- 1 കപ്പ്
    അരിപ്പൊടി- 1/2 കപ്പ്
    വെള്ളം- 1 കപ്പ്
    തേങ്ങ ചിരകിയത്- 1/2 കപ്പ്

 

ചേരുവകൾ

    ഓട്സ്- 1 കപ്പ്
    അരിപ്പൊടി- 1/2 കപ്പ്
    വെള്ളം- 1 കപ്പ്
    തേങ്ങ ചിരകിയത്- 1/2 കപ്പ്
    ചുവന്നുള്ളി- 10 
    പച്ചമുളക്-1 
    ഉപ്പ്- 3/4 ടീസ്പൂൺ
    വെള്ളം- 1/2 കപ്പ്
    നെയ്യ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

    ഒരു കപ്പ് ഓട്സിലേക്ക് അര കപ്പ് അരിപ്പൊടി ചേർത്ത് ഒരു കപ്പ് വെള്ളം ഒഴിച്ച് പത്ത് മിനിറ്റ് മാറ്റി വയ്ക്കുക.
    ശേഷം അതിലേക്ക് അര കപ്പ് തേങ്ങ ചിരകിയതും, പത്ത് ചുവന്നുള്ളിയും, ഒരു പച്ചമുളക് അരിഞ്ഞതും, ആവശ്യത്തിന് ഉപ്പും, അര കപ്പ് വെള്ളവും ഒഴിച്ച് അരച്ചെടുക്കുക.
    ഒരു പാൻ അടുപ്പിൽ വച്ച് അൽപ്പം എണ്ണ പുരട്ടി മാവിൽ നിന്ന് ആവശ്യത്തിന് ഒഴിച്ച് ചുട്ടെടുക്കുക.