ഹെൽത്ത് കെയർ ചെയ്യുന്നവർക്ക് സൂപ്പർ റെസിപ്പി  

 

വേണ്ട സാധനങ്ങള്‍

    ചെറുപയര്‍ - 1 കപ്പ്‌
    അവില്‍ - 1 കപ്പ്‌
    ബജ്ര മാവ് - 1 കപ്പ്‌

ഉണ്ടാക്കുന്ന വിധം

    ചെറുപയര്‍, അവില്‍ എന്നിവ വെവ്വേറെ വറുക്കുക
    തണുത്ത ശേഷം ഇവ തരിതരിയായി പൊടിച്ചെടുക്കുക
    ഇതിലേക്ക് ബജ്ര മാവ് കൂടി ചേര്‍ത്ത് നന്നായി ഇളക്കുക 
    ഈ മാവ് ഒരു എയര്‍ടൈറ്റ് കണ്ടെയ്നറില്‍ ആക്കി സൂക്ഷിക്കാം.
    ഉപ്പുമാവ് ഉണ്ടാക്കാന്‍ ആദ്യം ചീനച്ചട്ടി അടുപ്പത്ത് വച്ച്, എണ്ണ ഒഴിക്കുക. ഇതില്‍ കുറച്ചു ജീരകം/അയമോദകം ചേര്‍ക്കുക.
    ശേഷം ആവശ്യത്തിന് മാവ് ചേര്‍ത്ത് ഇളക്കുക. ആവശ്യത്തിന് ചെറുചൂടുവെള്ളം ഒഴിച്ച് ഇളക്കുക. കട്ട കെട്ടാതിരിക്കാന്‍ ശ്രദ്ധിക്കണം.
    ഇതിലേക്ക് മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ ആവശ്യത്തിന് ചേര്‍ത്ത് ഇളക്കുക. എരിവു വേണ്ടെങ്കില്‍ മുളകുപൊടി കുറയ്ക്കാം.
    നന്നായി വെന്തു കഴിഞ്ഞാല്‍ മുകളില്‍ മല്ലിയില വിതറി ചൂടോടെ കഴിക്കാം.