ആരോഗ്യം തരുന്ന മധുരം: കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന കിടിലൻ ഹോംമെയ്ഡ് ലഡ്ഡു


ചേരുവകൾ

    നുറുക്ക് ഗോതമ്പ് – 1 കപ്പ്

    ശർക്കര – ¾ കപ്പ്

    തേങ്ങ ചിരകിയത് – ½ കപ്പ്

    നെയ്യ് – 3 ടേബിൾസ്പൂൺ

    ഏലക്കാപ്പൊടി – ½ ടീസ്പൂൺ

 


ചേരുവകൾ

    നുറുക്ക് ഗോതമ്പ് – 1 കപ്പ്

    ശർക്കര – ¾ കപ്പ്

    തേങ്ങ ചിരകിയത് – ½ കപ്പ്

    നെയ്യ് – 3 ടേബിൾസ്പൂൺ

    ഏലക്കാപ്പൊടി – ½ ടീസ്പൂൺ

    കശുവണ്ടി – 2 ടേബിൾസ്പൂൺ

    ഉണക്കമുന്തിരി – 1 ടേബിൾസ്പൂൺ

    വെള്ളം – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

    നുറുക്ക് ഗോതമ്പ് നന്നായി കഴുകി 20–30 മിനിറ്റ് കുതിർക്കുക.

    വെള്ളം ഊറ്റി ഒരു പാനിൽ നുറുക്ക് ഗോതമ്പ് ഇട്ട് ചെറിയ തീയിൽ നന്നായി വറുത്തെടുക്കുക.

    തണുത്ത ശേഷം മിക്സിയിൽ ഇട്ട് അൽപ്പം തരുതരുപ്പായി പൊടിച്ചെടുക്കുക.

    ശർക്കര കുറച്ച് വെള്ളം ചേർത്ത് ഉരുക്കി അരിച്ചെടുക്കുക.

    ഒരു പാനിൽ 1 ടേബിൾസ്പൂൺ നെയ്യ് ചേർത്ത് തേങ്ങ ചിരകിയത് നന്നായി വഴറ്റുക.

    അതിലേക്ക് പൊടിച്ച നുറുക്ക് ഗോതമ്പും ശർക്കരപ്പാനിയും ചേർത്ത് നന്നായി ഇളക്കുക.

    ഏലക്കാപ്പൊടി, വറുത്ത കശുവണ്ടി, ഉണക്കമുന്തിരി എന്നിവ ചേർക്കുക.

    ബാക്കിയുള്ള നെയ്യ് കുറേശ്ശെ ചേർത്ത് മിശ്രിതം ലഡ്ഡു ഉരുട്ടാൻ പറ്റുന്ന പരുവം ആകുന്നതുവരെ ഇളക്കുക.

    കൈയിൽ അല്പം നെയ്യ് പുരട്ടി ചൂടാറുന്നതിന് മുമ്പ് ചെറിയ ഉരുളകളാക്കി ലഡ്ഡു തയ്യാറാക്കുക.നുറുക്ക് ഗോതമ്പ് ലഡ്ഡു റെഡി.