ഹെൽത്തി സ്മൂത്തി

  പാൽ- 1 കപ്പ്
    ഈന്തപ്പഴം- 3-4
    ബ്ലൂ ബെറി ഉണങ്ങിയത്- 6
 

ചേരുവകൾ

    പാൽ- 1 കപ്പ്
    ഈന്തപ്പഴം- 3-4
    ബ്ലൂ ബെറി ഉണങ്ങിയത്- 6
    ഓട്സ്- 2 ടേബിൾ സ്പൂൺ
    ഏത്തപ്പഴം- 1
    വെള്ളത്തിൽ കുതിർത്തുവച്ച ചിയ സീഡ്സ്- 2 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

    മൂന്നോ നാലോ ഈന്തപ്പഴം വെള്ളത്തിൽ കുതിർത്തു വയ്ക്കാം.
    ചിയാ സീഡ് വെള്ളത്തിൽ ചേർത്തു മാറ്റി വയ്ക്കാം.
    ഒരു കപ്പ് പാലിലേയ്ക്ക് ഉണങ്ങിയ ബ്ലൂ ബെറി ചേർക്കാം.
    അതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ ഓട്സും ഒരു ഏത്തപ്പഴം ചെറിയ കഷ്ണങ്ങളാക്കിയതും ചേർത്ത് അരച്ചെടുക്കാം.
    ഇതിലേയ്ക്ക് നാല് ഈന്തപ്പഴം കുരുകളഞ്ഞ് വെള്ളത്തിൽ കുതിർത്തതും ചേർത്ത് ഒരിക്കൽ കൂടി അരയ്ക്കാം.
    ഒരു ഗ്ലാസിലേയ്ക്ക് വെള്ളത്തിൽ കുതിർത്ത ചിയാ വിത്ത് ചേർക്കാം. അരച്ചെടുത്തത് അതിലേയ്ക്ക് അരിച്ച് ഒഴിക്കാം. ശേഷം കുടിച്ചു നോക്കൂ.

ഗുണങ്ങൾ

    പോഷക സമ്പന്നമായ നട്സും പഴങ്ങളും അതിൽ ചേർത്തിട്ടുണ്ട്.
    നാരുകൾ, പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമാണ് ഈ സ്മൂത്തി.
    ചർമ്മത്തെ ഹൈഡ്രേറ്റ് ചെയ്തു നിർത്തുന്നതിനൊപ്പം രക്ത ചംക്രമണവും പോഷകങ്ങളും നൽകുന്നതിന് ഇത് ഗുണകരമാണ്. 
    ദഹനാരോഗ്യം മെച്ചപ്പെടുത്തി വിശപ്പ് ശമിപ്പിക്കുന്നതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നത് ഇത് തടയും.