ഇവ രണ്ടും ഉണ്ടെങ്കിൽ ഇത് വീട്ടിൽ തന്നെ തയ്യാറാക്കാം
ചേരുവകൾ
വെള്ളം- 3/4 കപ്പ്
ജോവർ പൊടി-1 കപ്പ്
ഉപ്പ്- ആവശ്യത്തിന്
ചേരുവകൾ
മുക്കാൽ കപ്പ് വെള്ളം നന്നായി തിളപ്പിച്ചെടുക്കാം. ഒരു കപ്പ് ജോവർ പൊടിയിലേയ്ക്ക് ചെറുചൂടോടെ ഈ വെള്ളം ഒഴിച്ചിളക്കി യോജിപ്പിക്കാം. ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് നന്നായി ഇളക്കി മാവ് പരുവത്തിലാക്കാം.
ശേഷം ഇഡിയപ്പത്തിന് ഉപയോഗിക്കുന്ന സേവനാഴിയെടുക്കാം. എത്ര വലിപ്പത്തിൽ ന്യൂഡിൽ ലഭിക്കണോ അതിനനുസരിച്ചുള്ള അച്ച് തിരഞ്ഞെടുക്കാം.
തയ്യാറാക്കിയ മാവിൽ കുറച്ച് എണ്ണ ചേർത്ത് ഒരിക്കൽ കൂടി യോജിപ്പിക്കാം. ശേഷം ഇഡ്ഡലി തട്ടിൽ എണ്ണ പുരട്ടി, സേവനാഴിയിൽ മാവ് നിറച്ച് പ്ലേറ്റിലേയ്ക്ക് പിഴിഞ്ഞെടുക്കാം.
ഇത് 10 മുതൽ 12 മിനിറ്റ് വരെ നന്നായി ആവിയിൽ വേവിക്കാം. വെന്തതിനു ശേഷം 5 മിനിറ്റ് കൂടി സ്റ്റീമിൽ വയ്ക്കാം.
ആവിയിൽ വെന്ത ശേഷം നൂഡിൽസ് ഒട്ടിപ്പിടിക്കാതിരിക്കാൻ പെട്ടെന്ന് മാറ്റുക, അല്ലെങ്കിൽ തണുത്ത വെള്ളത്തിൽ ഒരു മിനിറ്റ് മുക്കി വെച്ച ശേഷം അരിച്ചെടുക്കാം.
ഇതേ സമയം അടികട്ടിയുള്ള ഒരു പാത്രത്തിൽ അൽപം എണ്ണ ഒഴിച്ചു ചൂടാക്കാം. അതിലേയ്ക്ക് സവാള, കാബേജ്, ക്യാപ്സിക്കം എന്നിവ ചെറുതായി അരിഞ്ഞതു ചേർത്ത് നന്നായി വഴറ്റാം. ആവശ്യത്തിന് കുരുമുളകു പൊടിയും ഉപ്പും ചേർത്ത് പച്ചക്കറികൾ വേവിച്ചെടുക്കാം.
തയ്യാറാക്കിയ ന്യൂഡിൽസ് വെന്ത പച്ചക്കറിയിലേയ്ക്കു ചേർക്കാം. ഇനി ചൂടോടെ വിളമ്പി കഴിച്ചു നോക്കൂ.