എണ്ണ കുറച്ച് ഒരു ഹെൽത്തി മീൻ ഫ്രൈ ആയാലോ ഇന്ന്

മത്തി
പച്ചമുളക് – 5 എണ്ണം
ഉള്ളി അരിഞ്ഞത്-1

വെളുത്തുള്ളി
ഇഞ്ചി
പെരുംജീരകം – 1 ടീസ്പൂൺ
ചുവന്ന മുളക് പൊടി-1 ടീസ്പൂൺ

 

ആവശ്യമായ സാധനങ്ങൾ

മത്തി
പച്ചമുളക് – 5 എണ്ണം
ഉള്ളി അരിഞ്ഞത്-1

വെളുത്തുള്ളി
ഇഞ്ചി
പെരുംജീരകം – 1 ടീസ്പൂൺ
ചുവന്ന മുളക് പൊടി-1 ടീസ്പൂൺ
കശ്മീരി മുളകുപൊടി 1 1 /2 ടീസ്പൂൺ
കുരുമുളക് പൊടി- 1 ടീസ്പൂൺ
3 കഷ്ണം പുളി
കറിവേപ്പില
വെള്ളം 1/2 കപ്പ്
ഉപ്പ്
എണ്ണ


തയ്യാറാക്കുന്ന വിധം

ആദ്യം ഇഞ്ചി, വെളുത്തുള്ളി, പെരുംജീരകം, മുളക് പൊടി, കശ്മീരി മുളകുപൊടി, കുരുമുളക് പൊടി, ഉപ്പ്, കറിവേപ്പില, എണ്ണ, വെള്ളം എന്നിവ ഒരു മിക്സിയുടെ ജാറില്‍ അടിച്ചെടുക്കുക.
ഇതിലേക്ക് നന്നായി കഴുകി വൃത്തിയാക്കിയ മത്തി നന്നായി വരഞ്ഞ് അതിൽ ഈ മിക്സ് നന്നായി ചേര്‍ത്ത് പിടിപ്പിക്കുക. അര മണിക്കൂര്‍ റെസ്റ്റ് ചെയ്യാൻ വയ്ക്കുക.
ഇനി പ്രെഷര്‍ കുക്കര്‍ അടുപ്പിൽ വച്ച് അതിലേക്ക് എണ്ണ ഒഴിക്കുക. ശേഷം ഇതിൽ ഉള്ളി അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. ശേഷം, മസാല പുരട്ടി വച്ച മത്തി ഓരോന്നായി ഇതിലേക്ക് വയ്ക്കുക. ഇതിൽ അല്‍പ്പം പുളിവെള്ളം ഒഴിച്ച് എല്ലാഭാഗത്തും മിക്സ് ചെയ്ത ശേഷം ഇതിന് മുകളില്‍ കറിവേപ്പില ഇട്ട് കുക്കര്‍ അടച്ച് വേവിക്കുക. ഒരു വിസില്‍ വന്നാല്‍ തീ ഓഫ് ചെയ്ത് വിസില്‍ പോയ ശേഷം തുറക്കുക. രുചിയൂറും മീൻ പൊരിച്ചത് റെഡി.