ഇമ്യൂണിറ്റി കൂട്ടാൻ ഇത് കുടിക്കൂ 

 

ചേരുവകൾ

ചിയ വിത്തുകൾ 2 ടേബിൾസ്പൂൺ
 പച്ച മഞ്ഞൾ 1 ചെറിയ കഷണം അരിഞ്ഞത്
3 കപ്പ് വെള്ളം
തേൻ അല്ലെങ്കിൽ നാരങ്ങ നീര്

 തയാറാക്കുന്ന വിധം

 2 ടീസ്പൂൺ ചിയ വിത്തുകൾ 4 ടീസ്പൂൺ വെള്ളമുള്ള ഒരു പാത്രത്തിൽ കുതിർക്കാൻ വയ്ക്കാം. ഒരു പാനിൽ വെള്ളം തിളപ്പിക്കുക. ഒരു 10-15 മിനിറ്റിനുശേഷം വെള്ളത്തിൽ കുതിർക്കാനായി ഇട്ട ചിയ സീഡ്സ് എടുക്കാം. മഞ്ഞൾ നന്നായി കഴുകുക, ആവശ്യമെങ്കിൽ തൊലി കളയുക. അതിനുശേഷം, മഞ്ഞൾ ചെറിയ കഷണങ്ങളാക്കി ചെറുതായി പൊടിക്കുക. ഇനി ഒരു വലിയ ഗ്ലാസിൽ ഇളം ചൂടുവെള്ളമെടുത്ത് അതിലേക്ക്, മഞ്ഞൾ, ചിയ വിത്തുകൾ എന്നിവ ചേർക്കുക. ഇത് നന്നായി ഇളക്കാം. തേനോ നാരങ്ങാനീരോ ചേർത്ത് വെറും വയറ്റിൽ കുടിയ്ക്കുക.