ചീര കൊണ്ടൊരു ഹെല്‍ത്തി കറി 

ചീര - രണ്ട് കപ്പ് അരിഞ്ഞത്
തക്കാളി - രണ്ട്
വറ്റല്‍ മുളക് - 3
ഉള്ളി -1
വെളുത്തുള്ളി -8 അല്ലി
 

ചീര ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാല്‍ അധികമാളുകള്‍ക്കും ചീര കഴിക്കാന്‍ മടി കാണാറുണ്ട്. പ്രത്യേകിച്ച് കുട്ടികളെ ഇലക്കറി  കഴിപ്പിക്കാനുള്ള പ്രയാസം പറയേണ്ടതില്ലല്ലോ. എന്നാല്‍ ചോറിനൊപ്പം ഒഴിച്ചു കൂട്ടാന്‍ അടിപൊളി രുചിയില്‍ ചീരക്കറി ഇങ്ങനെ ഒന്നു ഉണ്ടാക്കി നോക്കൂ... രുചിയുമുണ്ടാവും ഹെല്‍തിയുമായിരിക്കും.

ചീര - രണ്ട് കപ്പ് അരിഞ്ഞത്
തക്കാളി - രണ്ട്
വറ്റല്‍ മുളക് - 3
ഉള്ളി -1
വെളുത്തുള്ളി -8 അല്ലി
മല്ലിപ്പൊടി - ഒരു സ്പൂണ്‍
മുളകുപൊടി - ഒരു സ്പൂണ്‍
മഞ്ഞപ്പൊടി - കാല്‍ ടീസ്പൂണ്‍
പൊട്ടുകടല- കാല്‍ കാപ്പ്
ജീരകം - അര ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്

ഉണ്ടാക്കുന്ന വിധം

വറ്റല്‍മുളക്, വെളുത്തുള്ളി, തക്കാളി, കറിവേപ്പില, ഉള്ളി, മല്ലിപ്പൊടി മുളകുപൊടി മഞ്ഞപൊടി എന്നിവയെല്ലാം കുറച്ചു വെള്ളം ചേര്‍ത്ത് മിക്‌സിയില്‍ അരച്ചെടുക്കുക. ഒരു കടായി അടുപ്പത്തു വച്ചു ചൂടാകുമ്പോള്‍ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ജീരകവും വറ്റല്‍മുളകും കറിവേപ്പിലയും പൊട്ടുകടലയും അരിഞ്ഞുവച്ച വെളുത്തുള്ളിയും ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക.

ശേഷം നേരത്തേ തയാറാക്കി വച്ച അരപ്പും ചേര്‍ത്തിളക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് യോജിപ്പിക്കുക. 2 മിനിറ്റ് വേവിച്ച ശേഷം അരിഞ്ഞു വച്ച ചീര കൂടി ചേര്‍ത്ത് ഒന്നു കൂടെ വേവിക്കുക. നന്നായി ഇളക്കിക്കൊടുക്കണം. അടിപൊളി ചീരക്കറി റെഡി.