ഹെൽത്തി ചിക്കൻ കറി റെഡി
ഹെൽത്തി ചിക്കൻ കറി റെഡി
ഉഴുന്നും അരിയും പയറുവർഗങ്ങളും പച്ചക്കറികളും കൊണ്ടുള്ള പ്രഭാത ഭക്ഷണങ്ങളിൽ പൊതുവെ കൊഴുപ്പ് കുറവാണ്. പച്ചക്കറികൾ ആവിയിൽ വേവിച്ചും ചെറുതായി വഴറ്റിയെടുത്തും ഉപയോഗിച്ചാൽ ആരോഗ്യത്തിന് നല്ലതാണ്. മാത്രമല്ല മൽസ്യവും മാംസവുമൊക്കെ കഴിക്കുമ്പോൾ സലാഡ് ഒപ്പം ഉപയോഗിക്കുന്നതും കൊഴുപ്പു കുറയ്‌ക്കാൻ സഹായിക്കും. അതേപോലെ കൊഴുപ്പു കുറയ്‌ക്കാൻ ചിക്കൻ ഗ്രിൽ ചെയ്‌തോ കറിവച്ചോ കഴിക്കാവുന്നതാണ്. ഇങ്ങനെ ചിക്കൻ കൊഴുപ്പു കുറച്ച് വയ്ക്കാവുന്ന ഒരു റെസിപ്പി പരിചയപ്പെടാം.
ഇതിനായി ഒരു കിലോ ചിക്കൻ നന്നായി കഴുകി വൃത്തിയാക്കി മഞ്ഞൾപ്പൊടി, മല്ലിപൊടി, മുളകുപൊടി ചേർത്ത് നന്നായി യോജിപ്പിച്ച് വയ്ക്കുക. ശേഷം മൂന്ന് ഉള്ളി അരിഞ്ഞത്, അഞ്ച് പച്ചമുളക്, ഇഞ്ചി- വെളുത്തുള്ളി ചതച്ചത് തുടങ്ങിയവ എണ്ണയിൽ കടുകു പൊട്ടിച്ചു നന്നായി വഴറ്റിയെടുക്കുക. ഇത് നന്നായി മൂത്തു വരുമ്പോൾ മസാലകൾ ചേർത്ത് വച്ച ചിക്കൻ ചേർത്തിളക്കി ചെറുതീയിൽ വേവിക്കുക. ശേഷം ഇതിൽ ഒരു ഗ്ലാസ് തേങ്ങാപ്പാൽ ചേർത്ത തിളപ്പിക്കുക. ഇനി ഇതിൽ ചിക്കൻ മസാലയും കറിവേപ്പില, മല്ലിയില എന്നിവ ചേർത്ത വാങ്ങി വയ്ക്കാം.കിടിലൻ ഹെൽത്തി ചിക്കൻ കറി റെഡി.