ഹെൽത്തി കറി ഉണ്ടാക്കാം  

 

 ചേരുവകൾ

ചുവന്നുള്ളി- 6-7 എണ്ണം
കുരുമുളക്- 1/4 ടീസ്പൂൺ
വെളുത്തുള്ളി- 4-5 അല്ലി
വറ്റൽമുളക്- 3 എണ്ണം
വെളിച്ചെണ്ണ- ആവശ്യത്തിന്
കറിവേപ്പില- 1 തണ്ട്
ഉപ്പ്- ആവശ്യത്തിന്
ചെറുപയർ- 11/2 കപ്പ്

തയ്യാറാക്കുന്ന വിധം

അഞ്ചോ ആറോ ചുവന്നുള്ളിയും, കാൽ ടീസ്പൂൺ കുരുമുളകും, നാലോ അഞ്ചോ വെളുത്തുള്ളി അല്ലിയും ചതച്ചെടുക്കാം. ഇതിലേയ്ക്ക് മൂന്ന് വറ്റൽമുളക് ചേർത്ത് ചതയ്ക്കാം.
ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കി ചതച്ചെടുത്തവ ചേർത്തിളക്കാം. അതിലേയ്ക്ക് ഒരു തണ്ട് കറിവേപ്പില കൂടി ചേർത്ത് ഇളക്കാം.
ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കാം. ഇതിലേയ്ക്ക് വേവിച്ച വെച്ചിരിക്കുന്ന ചെറുപയർ ചേർത്ത് കുറഞ്ഞ തീയിൽ വഴറ്റിയെടുക്കാം.