എബിസി സാലഡ് കഴിക്കൂ... ഹെല്‍ത്തിയായും സുന്ദരമായുമിരിക്കാം

 


ഈ മൂന്ന് ചേരുവകളും ഒരുമിച്ച് കഴിക്കുന്നത് നമ്മുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും ദഹനപ്രക്രിയ എളുപ്പമാക്കാനും ചര്‍മത്തിന് തിളക്കം നല്‍കാനും സഹായിക്കുന്നതാണ്. വളരെ എളുപ്പത്തില്‍ തന്നെ തയാറാക്കാവുന്ന ഈ സാലഡ് ഒരത്ഭുത സാലഡ് തന്നെയാണ്. വളരെ കുറഞ്ഞ സമയം കൊണ്ട് ഉണ്ടാക്കാവുന്നതാണ്. 

ആപ്പിള്‍ -1
കാരറ്റ് -1
ബീറ്റ്‌റൂട്ട്- ഹാഫ് 
പുതിനയില-3 ഇല
വാല്‍നട്ട്- 4
കുരുമുളക് -
ഇഞ്ചി- ചെറിയ കഷണം
തേന്‍- ആവശ്യത്തിന്
ഒലിവ് എണ്ണ- ആവശ്യത്തിന്
ഉപ്പ് -
നാരങ്ങ- അര മുറി

തയ്യാറാക്കുന്ന വിധം

ആപ്പിള്‍ നന്നായി കഴുകി തൊലി കളഞ്ഞ് കനം കുറച്ച് ഒരേ ഷേപ്പില്‍ അരിഞ്ഞെടുക്കാം. കാരറ്റും, ബീറ്റ്‌റൂട്ടും ഇതു പോലെ തന്നെ കനം കുറച്ച് അരിഞ്ഞെടുക്കുക. ഇത് ഒരു ബൗളിലേയ്ക്കു മാറ്റി വയ്ക്കാം. ഇതിലേയ്ക്ക് പുതനയില, വാല്‍നട്ട് എന്നിവ ചേര്‍ത്തു കൊടുക്കാം.

തേനിലേയ്ക്ക് ആവശ്യത്തിന് ഉപ്പ്, കുരുമുളകു പൊടി, ഒലിവ് എണ്ണ, ഇഞ്ചി ചെറിയ കഷ്ണങ്ങളാക്കിയത് എന്നിവ ചേര്‍ത്തിളക്കി യോജിപ്പിക്കുക. ഇത് ആപ്പിളും കാരറ്റും അരിഞ്ഞതിനു ബൗളിലേക്കു ചേര്‍ത്തു യോജിപ്പിച്ച് കഴിക്കാവുന്നതാണ്. അടിപൊളി രുചിയുള്ള ഹെല്‍തി സലാഡ് റെഡി.