ആരോഗ്യത്തിന് ഈ ഒരു ഡ്രിങ്ക് ധാരാളം
ചേരുവകൾ
ഈന്തപ്പഴം- 10
കശുവണ്ടി- 10
വാൽനട്ട്- 10
ഓട്സ്- 3 സ്പൂൺ
ഈന്തപ്പഴം- 10
പാൽ
ചിയ വിത്ത്- 2 സ്പൂൺ
തയ്യാറാക്കുന്ന വിധം
ഈന്തപ്പഴം, കശുവണ്ടി, വാൽനട്ട് എന്നിവ അല്പം പാലിലോ വെള്ളത്തിലോ അര മണിക്കൂർ കുതിർത്ത് വെക്കുക. ഇത് മിക്സിയിൽ നന്നായി അടിച്ചെടുക്കാൻ സഹായിക്കും. ഓട്സ് ചെറുതായി ഒന്ന് ചൂടാക്കി വയ്ക്കുന്നത് രുചി വർദ്ധിപ്പിക്കും.
മിക്സിയുടെ ജാറിലേക്ക് കുതിർത്ത് വെച്ച ഈന്തപ്പഴം, കശുവണ്ടി, വാൽനട്ട്, ഓട്സ് എന്നിവ ചേർക്കാം. ഇതിലേക്ക് ആവശ്യത്തിന് പാൽ ഒഴിച്ച് നന്നായി അടിച്ചെടുക്കുക. ഈന്തപ്പഴത്തിന്റെ മധുരം ഉള്ളതുകൊണ്ട് പ്രത്യേകം പഞ്ചസാര ചേർക്കേണ്ടതില്ല.
തയ്യാറാക്കിയ പാനീയം ഒരു ഗ്ലാസ്സിലേക്ക് ഒഴിക്കുക. ഇതിനു മുകളിൽ മുൻകൂട്ടി കുതിർത്ത് വെച്ച ചിയ വിത്തുകൾ ചേർത്ത് നന്നായി ഇളക്കുക. തണുപ്പോടെ കുടിക്കാൻ താല്പര്യമുള്ളവർക്ക് ഐസ് ക്യൂബ്സ് ചേർക്കാവുന്നതാണ്.