കുടലിന്റെ ആരോഗ്യത്തിന് ബദാം
ദഹനം, പ്രതിരോധശേഷി, മാനസികാരോഗ്യം എന്നിവയിലെല്ലാം കുടലിന്റെ ആരോഗ്യത്തിന് നിർണായക പങ്കുണ്ട്. ബദാമിലെ സംയുക്തങ്ങൾ ബിഫിഡോബാക്ടീരിയം, ലാക്ടോബാസിലസ്, റോസ്ബുറിയ തുടങ്ങിയ നല്ല ബാക്ടീരിയകളുടെ വളർച്ചക്ക് സഹായിക്കുന്നു. ഈ പ്രോബയോട്ടിക്കുകൾ ദഹനത്തെയും രോഗപ്രതിരോധ പ്രവർത്തനത്തെയും പിന്തുണക്കുന്നു.
നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ സ്ഥിരമായ സ്ഥാനം അർഹിക്കുന്നതും എന്നാൽ പലരും കാര്യമായി എടുക്കാത്തതുമായ ഒരു സൂപ്പർഫുഡാണ് ബദാം.
കുടലിന്റെ ആരോഗ്യം
ദഹനം, പ്രതിരോധശേഷി, മാനസികാരോഗ്യം എന്നിവയിലെല്ലാം കുടലിന്റെ ആരോഗ്യത്തിന് നിർണായക പങ്കുണ്ട്. ബദാമിലെ സംയുക്തങ്ങൾ ബിഫിഡോബാക്ടീരിയം, ലാക്ടോബാസിലസ്, റോസ്ബുറിയ തുടങ്ങിയ നല്ല ബാക്ടീരിയകളുടെ വളർച്ചക്ക് സഹായിക്കുന്നു. ഈ പ്രോബയോട്ടിക്കുകൾ ദഹനത്തെയും രോഗപ്രതിരോധ പ്രവർത്തനത്തെയും പിന്തുണക്കുന്നു.
കൊഴുപ്പു കുറക്കും
കുടലിന് മാത്രമല്ല, ഹൃദയാരോഗ്യം സംരക്ഷിക്കാനും ബദാം അനുയോജ്യമാണ്. ഇവ കഴിക്കുന്നത് എൽ.ഡി.എൽ കൊളസ്ട്രോൾ കുറക്കാനും ആരോഗ്യകരമായ എച്ച്.ഡി.എൽ അളവ് നിലനിർത്താനും സഹായിക്കും. ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ ഭക്ഷണത്തിൽ ബദാം ഉൾപ്പെടുത്തുന്നത് വയറിലെയും കാലിലെയും കൊഴുപ്പ് കുറക്കാൻ സഹായിക്കും.
രക്തസമ്മർദവും
കൂടാതെ രക്തസമ്മർദം കുറക്കാനും ഹൃദയത്തിന്റെയും രക്തക്കുഴലുകളുടെയും സമ്മർദം കുറക്കാനും സഹായിക്കും. ഇവ ഉപാപചയ പ്രവർത്തനങ്ങൾ മികച്ചതാക്കുകയും ശരീര കലകളിലെ വീക്കം കുറക്കാനും വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള സാധ്യത കുറക്കാനും സഹായിക്കുന്നു.
ഒരു ഔൺസ് ബദാമിലെ പോഷകങ്ങൾ
പ്രോട്ടീൻ: ഏകദേശം ആറ് ഗ്രാം സസ്യാധിഷ്ഠിത പ്രോട്ടീൻ
ആരോഗ്യകരമായ കൊഴുപ്പുകൾ: 13 ഗ്രാം അപൂരിത കൊഴുപ്പ്
സൂക്ഷ്മ പോഷകങ്ങൾ: മഗ്നീഷ്യം (18% ഡി.വി), പൊട്ടാസ്യം (4% ഡി.വി), വൈറ്റമിൻ E (50% ഡി.വി) തുടങ്ങിയ സൂക്ഷ്മ പോഷകങ്ങളും ഇതിൽ ഉൾപ്പെടുന്നു
ഈ പോഷകങ്ങൾ ദൈനംദിന ജീവിതത്തിലാവശ്യമായ ഊർജം, മാനസികാരോഗ്യം, പ്രതിരോധശേഷി എന്നിവക്കുള്ള സമഗ്ര ലഘുഭക്ഷണമാക്കി ബദാമിനെ മാറ്റുന്നു. ലഘുഭക്ഷണമായോ പ്രഭാത ഭക്ഷണത്തിന്റെ കൂടെയോ ബദാം കഴിക്കാവുന്നതാണ്.