പച്ചപ്പിന്റെ നിറവും മസാലയുടെ രുചിയും ഒത്തുചേരുന്ന ഹരിയാലി ചിക്കൻ

ചേരുവകൾ
- ചിക്കൻ – 1 കിലോ
- സവാള – 2 എണ്ണം (ഇടത്തരം)
- പാലക് (Spinach) – 1 പിടി (അരിഞ്ഞത്)
- പുതിനയില – 1 ചെറിയ പിടി
- മല്ലിയില – 1 ചെറിയ പിടി
- ഇഞ്ചി, വെളുത്തുള്ളി – ആവശ്യത്തിന് (ചതച്ചത്/അരിഞ്ഞത്)

 

ചേരുവകൾ
- ചിക്കൻ – 1 കിലോ
- സവാള – 2 എണ്ണം (ഇടത്തരം)
- പാലക് (Spinach) – 1 പിടി (അരിഞ്ഞത്)
- പുതിനയില – 1 ചെറിയ പിടി
- മല്ലിയില – 1 ചെറിയ പിടി
- ഇഞ്ചി, വെളുത്തുള്ളി – ആവശ്യത്തിന് (ചതച്ചത്/അരിഞ്ഞത്)
- പച്ചമുളക് – ആവശ്യത്തിന് (എരുവിനനുസരിച്ച്)
- തൈര് – 1 ചെറിയ ബൗൾ
- പട്ട, ഗ്രാമ്പൂ, ഏലയ്ക്ക – ആവശ്യത്തിന്
- ബട്ടർ – 2 സ്പൂൺ
- വെളിച്ചെണ്ണ / എണ്ണ – ആവശ്യത്തിന്
- ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
സ്റ്റെപ്പ് 1: സവാളയും മസാലയും വഴറ്റി അരയ്ക്കൽ ഒരു പാനിൽ 2 സ്പൂൺ ബട്ടറും 1 സ്പൂൺ എണ്ണയും ഒഴിച്ച് ചൂടാക്കുക. എണ്ണ ചൂടാകുമ്പോൾ പട്ട, ഗ്രാമ്പൂ, ഏലയ്ക്ക എന്നിവ ചേർക്കുക. അതിനുശേഷം സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ഇത് തണുത്ത ശേഷം ഒരു മിക്സിയുടെ ജാറിലിട്ട് നന്നായി അരച്ചെടുത്ത് മാറ്റി വെക്കുക.
സ്റ്റെപ്പ് 2: ഗ്രീൻ പേസ്റ്റ് തയ്യാറാക്കൽ അതേ മിക്സി ജാറിലേക്ക് പുതിനയില, മല്ലിയില, പാലക്, പച്ചമുളക്, തൈര് എന്നിവ ചേർത്ത് നന്നായി അടിച്ചെടുത്ത് പേസ്റ്റ് (pulp) പരുവത്തിലാക്കുക.
സ്റ്റെപ്പ് 3: ചിക്കൻ വേവിച്ചെടുക്കൽ
1. ഒരു പാനിൽ അല്പം എണ്ണ ചൂടാക്കി ആദ്യം അരച്ചുവെച്ച സവാള മിശ്രിതം ചേർത്ത് നന്നായി വഴറ്റുക.
2. അതിനുശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന ഗ്രീൻ പേസ്റ്റ് കൂടി ചേർക്കുക.
3. ഈ കൂട്ട് നന്നായി തിളച്ചു വരുമ്പോൾ വൃത്തിയാക്കി വെച്ചിരിക്കുന്ന ചിക്കൻ കഷ്ണങ്ങളും പാകത്തിന് ഉപ്പും ചേർത്ത് അടച്ചുവെച്ച് വേവിക്കുക.
സ്റ്റെപ്പ് 4: കുറുകിയ പരുവത്തിലാക്കൽ ചിക്കൻ നന്നായി വെന്ത് ഗ്രേവി പാകത്തിന് കുറുകി വരുന്നത് വരെ ഇടത്തരം തീയിൽ വെച്ച് വേവിച്ച് വാങ്ങി വെക്കാം.
ചോറിനൊപ്പവും ചപ്പാത്തി, പൊറോട്ട എന്നിവയ്‌ക്കൊപ്പവും കഴിക്കാൻ ഏറ്റവും അനുയോജ്യമായ പാലക് ഹരിയാലി ചിക്കൻ തയ്യാർ