മുടി വളർച്ചയ്ക്ക് ഉലുവ വെള്ളം 

ഇരുമ്പും പ്രോട്ടീനും കൊണ്ട് സമ്പുഷ്ടമായ ഉലുവ മുടിയുടെ വേരുകളെയും ഫോളിക്കിളുകളെയും പോഷിപ്പിച്ചുകൊണ്ട് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കും. ഉലുവയിലെ പ്രകൃതിദത്തമായ എമോലിയന്റ് ആയ ലെസിതിൻ, മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുകയും ചെയ്യും.
 
 ഉലുവയിൽ ഇരുമ്പ്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് അകാല നരയെ നിയന്ത്രിക്കാൻ സഹായിക്കുന്നു. 4 ടീസ്പൂൺ ഉലുവ ഒരു പാത്രത്തിൽ രാത്രി മുഴുവൻ കുതിർത്ത് രാവിലെ അരിച്ചെടുക്കുക. ശേഷം ഈ വെള്ളം ഉപയോ​ഗിച്ച് തല കഴുകുക.

ഉലുവ രാത്രി മുഴുവൻ കുതിർത്ത് അരച്ച് പേസ്റ്റ് രൂപത്തിലാക്കി മുടിയിലും തലയോട്ടിയിലും പുരട്ടുക. കൂടുതൽ ഗുണങ്ങൾക്കായി തൈര്, തേങ്ങാപ്പാൽ, വെളിച്ചെണ്ണ എന്നിവയും ചേർക്കാവുന്നതാണ്.