പഞ്ഞി പോലുള്ള ഗുലാബ് ജാമുൻ

 

റവ_ 1 കപ്പ്
പാൽ - 2 കപ്പ്
പഞ്ചസാര - 2 കപ്പ്
വെള്ളം - 2 കപ്പ്
ഏലക്ക പൊടി - ആവശ്യത്തിന്
നെയ്യ് - 3 ടീ

ഒരു പാൻ അടുപ്പിൽ വച്ച് ചൂടായാൽ അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ഒഴിക്കുക. ശേഷം റവയിട്ട് ഒരു മിനിറ്റ് ഇളക്കി കൊടുക്കുക. ശേഷം ഇതിലേക്ക് പാൽ ചേർക്കുക. പാൽ ചേർത്ത ഉടനെ ഇളക്കി കൊടുക്കുക. 2 ടീ പഞ്ചസാര ചേർക്കുക. നന്നായി കട്ട കെട്ടാതെ മീഡിയം തീയിലിട്ട് ഇളക്കി യോജിപ്പിച്ച് റവ നല്ലപോലെ കുറുക്കിയെടുക്കുക ശേഷം തീ ഓഫ് ചെയ്ത് തണുക്കാൻ വെക്കുക. തണുത്തതിനു ശേഷം ഇതിലേക്ക് 2 ടീ നെയ്യ് ചേർത്ത് നന്നായി യോജിപ്പിച്ച് ചെറിയ ഉരുളകളാക്കി വെക്കുക, ഉരുളയാക്കുമ്പോൾ വിള്ളലൊന്നും വരാതെ ഉരുട്ടിയെടുക്കണം..

മറ്റൊരു പാൻ അടുപ്പിൽ വെച്ച് പഞ്ചസാരയും വെള്ളവും ചേർക്കുക. ഇതിലേക്ക് ഏലക്കാ പൊടി ചേർക്കുക പഞ്ചസാര അലിഞ്ഞ് നന്നായി തിളവന്നാൽ തീ ഓഫ് ചെയ്യാം.

ഒരു ചീനച്ചട്ടി അടുപ്പിൽ വെച്ച് അതിലേക്ക് എണ്ണയൊഴിച്ച് ചൂടായാൽ റവയിട്ട് ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തെടുക്കുക. മീഡിയം തീയിൽ വെച്ച് ചെയ്യുക. ഇത് ചൂടോടെ തന്നെ പഞ്ചസാര പാനിയിലേക്ക് ഇടുക. രണ്ട് മണിക്കൂറിനു ശേഷം ഉപയോഗിക്കാം. നല്ല സോഫ്റ്റ് ഗുലാബ് ജാം റെഡി.. എല്ലാവരും ട്രൈ ചെയ്ത് നോക്കൂ ട്ടോ.