അതിഥികൾക്ക് തയ്യാറാക്കാം മസാല എഗ്ഗ് പാഴ്സല്‍ 

ചൂട് വെള്ളം – 1/2 കപ്പ്
യീസ്റ്റ് – 1 ടീസ്പൂണ്‍
പഞ്ചസാര – 1 ടീസ്പൂണ്‍
മൈദ – 1 കപ്പ്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 1 ടേബിള്‍സ്പൂണ്‍
ഫില്ലിംഗ്
 

ചൂട് വെള്ളം – 1/2 കപ്പ്
യീസ്റ്റ് – 1 ടീസ്പൂണ്‍
പഞ്ചസാര – 1 ടീസ്പൂണ്‍
മൈദ – 1 കപ്പ്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 1 ടേബിള്‍സ്പൂണ്‍
ഫില്ലിംഗ്
മുട്ട – 2 പുഴുങ്ങിയത്
സവാള – 1 അരിഞ്ഞത്
ഇഞ്ചി – 1/2 ടീസ്പൂണ്‍ അരിഞ്ഞത്
വെളുത്തുള്ളി-1/2 ടീസ്പൂണ്‍ അരിഞ്ഞത്
പച്ചമുളക് – 1അരിഞ്ഞത്
മുളക്‌പൊടി – 1/2 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി – 1/4 ടീസ്പൂണ്‍
കുരുമുളക് പൊടി – 1/4 ടീസ്പൂണ്‍
ഗരം മസാലപൊടി – 1/4 ടീസ്പൂണ്‍
കറിവേപ്പില – 1 തണ്ട്
എണ്ണ – 2 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
വെള്ളം – 2 ടേബിള്‍സ്പൂണ്‍
തയാറാക്കുന്ന വിധം


ഒരു ബൗളില്‍ ചൂടുവെള്ളം , പഞ്ചസാര , യീസ്റ്റ് ചേര്‍ത്ത് കലക്കി പത്ത് മിനിറ്റ് പൊങ്ങാന്‍ വെക്കുക
യീസ്റ്റ് പൊങ്ങി വന്നതിന് ശേഷം മൈദ, ഉപ്പ് , എണ്ണ ചേര്‍ത്ത് അഞ്ച് മിനിറ്റ് നന്നായി കുഴച്ച് മയമുള്ള മാവാക്കുക. ഇത് ഒരു മണിക്കൂര്‍ പൊങ്ങാന്‍ വെക്കുക.
പൊങ്ങി വന്ന മാവ് കുഴച്ച് നീളത്തില്‍ ഉരുട്ടി ഒരേ വലുപ്പത്തില്‍ മുറിച്ചെടുക്കുക.


ശേഷം ചപ്പാത്തി പോലെ പരത്തി ത്രികോണാകൃതിയില്‍ മടക്കി വെക്കുക.
ഫില്ലിംഗ് തയാറാക്കാനായി പാനില്‍ എണ്ണയൊഴിച്ച് സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് അരിഞ്ഞത് , ഉപ്പ്, കറിവേപ്പില ചേര്‍ത്ത് വഴറ്റുക .
ഇതിലേക്ക് മുളക്‌പൊടി, മഞ്ഞള്‍പൊടി, കുരുമുളക് പൊടി,ഗരംമസാല പൊടി എന്നിവ ചേര്‍ത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. ശേഷം രണ്ട് ടേബിള്‍സ്പൂണ്‍ വെള്ളം ഒഴിച്ച് വഴറ്റുക . ഇപ്പോള്‍ ഫില്ലിംഗ് റെഡി ആയി .


ശേഷം ത്രികോണാകൃതിയില്‍ മടക്കിയ വെച്ചിരിക്കുന്ന റോളിന്റെ നടുവില്‍ കുറച്ച് ഫില്ലിംഗ് വെച്ച് . മൂന്ന് വശങ്ങളും ഒട്ടിക്കുക. ഇത് പത്ത് മിനിറ്റ് പൊങ്ങാന്‍ വെക്കുക . ശേഷം കുറച്ച് പാല്‍ മേലെ ബ്രഷ് ചെയ്ത് കൊടുക്കുക.ഇപ്പോള്‍ ബേക്ക് ചെയ്യാന്‍ റെഡി ആയി .
പ്രീ ഹീറ്റഡ് ഓവനില്‍ 190 – ല്‍ 15 മിനിറ്റ് ബേക്ക് ചെയ്യുക. ഓവനില്‍ നിന്ന് എടുത്തിന് ശേഷം കുറച്ച് ബട്ടര്‍ തേച്ച് തുണി കൊണ്ട് മൂടി വെക്കുക . ബ്രഡ് സോഫ്ട് അകാന്‍ വേണ്ടി ആണ് ഇങ്ങനെ ചെയ്യുന്നത്. ഇപ്പോള്‍ അടിപൊളി ടേസ്റ്റി മസാല പാര്‍സല്‍ റെഡി ആയി.