ചമ്മന്തി അരച്ചെടുക്കാം സിംപിളായി

 


ചേരുവകൾ

    തക്കാളി
    സവാള
    വെളുത്തുള്ളി
    കറിവേപ്പില
    വറ്റൽമുളക്
    വെളിച്ചെണ്ണ
    പുളി
    മല്ലിയില

തയ്യാറാക്കുന്ന വിധം

    ഒരു പാൻ അടുപ്പിൽ വച്ച് അൽപ്പം എണ്ണ ഒഴിച്ച് ചൂടാക്കാം.
    അതിലേയ്ക്ക് സവാള ചെറുതായി അരിഞ്ഞതു ചേർത്ത് വഴറ്റാം.
    സവാള വെന്തു വരുമ്പോൾ തക്കാളി ചെറിയ കഷ്ണങ്ങളാക്കിയതു ചേർത്ത് വേവിക്കാം.  
    ആവശ്യത്തിന് ഉപ്പ് കൂടി ചേർത്തിളക്കി അടുപ്പിൽ നിന്ന് മാറ്റാം.
    ചൂടാറിയതിനു ശേഷം ഒരു നെല്ലിക്ക വലിപ്പത്തിലുള്ള പുളി  ചേർത്ത് അരച്ചെടുക്കാം.
    ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കി കുറച്ച് കടുക് ചേർത്ത് പൊട്ടിക്കാം.
    അതിലേക്ക് വറ്റൽമുളകും, കുറച്ച് കറിവേപ്പിലയും ചേർത്ത് വറുക്കാം.
    അരച്ചു വച്ചതിലേക്ക് ഇത് ചേർത്ത് ദോശ, ഇഡ്ഡലി എന്നിവക്കൊപ്പം കഴിക്കാം.